നാടൻ പാട്ട് ഗായികയായിരുന്നു കാവാലം രംഭ (മരണം : 5 ഫെബ്രുവരി 2015). കുട്ടനാട്ടിലെ കാർഷിക പാട്ടുകളായ ഞാറ്റുപാട്ട്‌, ചക്രപ്പാട്ട്‌, കൊയ്‌ത്തുപാട്ട്‌, അമ്മാനം, കോലംതുള്ളൽപാട്ട്, മരമുടിയാട്ടം, വഞ്ചിപ്പാട്ട്, നടിച്ചിൽപാട്ട്, തെയ്യാട്ടം എന്നീ വിഭാഗങ്ങളിൽപെടുന്ന നാടൻപാട്ടുകളുടെ വലിയ ശേഖരത്തിന്റെ ഉടമയായിരുന്നു. [1]

കാവാലം രംഭ
കാവാലം രംഭ
ജനനം
മരണം2015 ഫെബ്രുവരി 05
ദേശീയതഇന്ത്യൻ
തൊഴിൽനാടൻ പാട്ട് ഗായിക

ജീവിതരേഖ തിരുത്തുക

നാല്പതിൽ ചിറയിൽ നാണു - അച്ചാര ദമ്പതികളുടെ മകളായിരുന്നു. 1999ലെ വാമൊഴി വഴക്കം പരിപാടിയിലൂടെ കാവാലം നാരായണപ്പണിക്കരാണ് കാവാലം രംഭയെന്ന കലാകാരിയെ അവതരിപ്പിച്ചത്.[2] കുരുന്നുകൂട്ടം എന്ന നാരായണപ്പണിക്കരുടെ കലാവേദിയിൽ സജീവമായി പ്രവർത്തിച്ചു. നാടൻ കലാരൂപങ്ങളായ മുടിയാട്ടം, തെയ്യാട്ടം, കോലംതുള്ളൽ എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു.[3] ചങ്ങനാശ്ശേരി നവജീവൻ ട്രസ്റ്റിൽ വച്ച 2015 ൽ അന്തരിച്ചു.അവിവാഹിതയായിരുന്ന അവരുടെ ജഡത്തിൽ സഹോദരപുത്രനാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.[4]

പുരസ്കാരങ്ങൾ തിരുത്തുക

  • ഫോക് ലോർ അവാർ‌ഡ്(2005)
  • ചാവറ അവാർഡ്
  • കുട്ടനാട് പൈതൃകം അവാർ‌ഡ്

അവലംബം തിരുത്തുക

  1. "അരങ്ങൊഴിഞ്ഞത് കുട്ടനാടിന്റെ തലപ്പാട്ടുകാരി". www.deshabhimani.com. Retrieved 6 ഫെബ്രുവരി 2015.
  2. "കുട്ടനാടിന്റെ നാടൻപാട്ടുകാരി 'വേദി വിട്ടു'". beta.mangalam.com. Retrieved 6 ഫെബ്രുവരി 2015.[പ്രവർത്തിക്കാത്ത കണ്ണി]
  3. "കാവാലം രംഭ അരങ്ങൊഴിഞ്ഞു". news.keralakaumudi.com. Retrieved 6 ഫെബ്രുവരി 2015.
  4. http://m.dailyhunt.in/news/india/malayalam/kerala-kaumudi-epaper-kaumudi/kavalam-rambha-arangozhinyu-newsid-36046740
"https://ml.wikipedia.org/w/index.php?title=കാവാലം_രംഭ&oldid=3628222" എന്ന താളിൽനിന്ന് ശേഖരിച്ചത്