ത്യാഗരാജസ്വാമികൾ ശുദ്ധസാവേരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കാലഹരണമേലരാ .

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

കാലഹരണ മേലരാ? ഹരെ, സീതാരാമ! (കാല)

അനുപല്ലവി തിരുത്തുക

കാലഹരണമേല ? സുഗുണ ജാല
കരുണാല വാല ! (കാല)

ചരണം തിരുത്തുക

ദിനദിനമുനു തിരിഗി
തിരിഗി ദിക്കുലേക ശരണുജോച്ചി
തനുവു ധനവു നീദേയൻടി
ത്യാഗരാജവിനുതരാമ (കാല)

അർത്ഥം തിരുത്തുക

ഹേ, സീതാരാമ! സത്ഗുണജാല! കരുണാമൂർത്തേ! എനിക്ക് അനുഗ്രഹങ്ങൾ നല്കാൻ ഇനിയും എന്താണ് താമസം? ഒരു പക്ഷിയെപ്പോലെ പ്രഭാതം മുതൽ പ്രദോഷം വരെ പാറിപ്പറന്നലഞ്ഞിട്ടും എനിക്ക് ഒരിടത്തും ഒരാശ്രയവും ലഭിച്ചില്ല. ഹേ, രാമ! ത്യാഗരാജനാൽ ആരാധിക്കപ്പെടുന്നവനേ! ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന അവിടത്തെ കാലടികളിൽ എന്റെ ശരീരവും ആത്മാവും എന്നോട് ബന്ധപ്പെട്ട മറ്റെല്ലാവസ്തുക്കളും പൂർണ്ണമായും സമർപ്പിച്ചിരിക്കുന്നു! ഇനി അതിന്റെയെല്ലാം ഉടമസ്ഥത അവിടുത്തേത് മാത്രം!!

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാലഹരണമേലരാ&oldid=3148402" എന്ന താളിൽനിന്ന് ശേഖരിച്ചത്