കാറ്റീ കാസ്സിഡി
കാതറിൻ എവെലിൻ അനിറ്റ കാസിഡി (ജനനം നവംബർ 25, 1986) ഒരു അമേരിക്കൻ നടിയാണ്. പ്രാരംഭമായി ചെറിയ ടെലിവിഷൻ റോളുകളിലെ അഭിനയത്തിനു ശേഷം വെൻ എ സ്ട്രേഞ്ചർ കോൾസ് (2006) എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേയ്ക്കു പ്രവേശിച്ചു. അതേ വർഷം തന്നെ, ബ്ലാക്ക് ക്രിസ്മസ് (2006) എന്ന ചിത്രത്തിലെ കെല്ലി പ്രീസ്ലിയെന്ന പ്രധാന കഥാപാത്രമായി അഭിനയിച്ചു. 2007-ൽ, അമാനുഷിക-ബീഭത്സ ടെലിവിഷൻ പരമ്പരയായ സൂപ്പർനാച്ചുറലിൻറെ മൂന്നാമത്തെ സീസണിൽ റൂബി എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചുകൊണ്ടു ജനശ്രദ്ധ നേടി. പിന്നീട് ടേക്കൺ എന്ന ചിത്രത്തിൽ അവർ ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചു. 2009 ൽ കാറ്റീ കാസിഡി, ഹാർപേർസ് ഐലന്റ്, മെൽറോസ് പ്ലേസ് എന്നീ പരമ്പരകളിലെ അഭിനേതാക്കളിലൊരായി മാറി. ഇവ രണ്ടും ഒരു സീസണിൽ മാത്രമാണ് നിലനിന്നത്. 2010-ൽ 'എ നൈറ്റ്മേർ ഓൺ എം സ്ടീറ്റ്' എന്ന ചിത്രത്തിൽ ക്രിസ് ഫോവെൽ എന്ന സഹകഥാപാത്രത്തെയും CW ൻറെ കൌമാര നാടക പരമ്പരയായ ഗോസ്സിപ് ഗേളിൻറെ നാലാം സീസണിൽ ജൂലിയറ്റ് ഷാർപ്പ് എന്ന ആവർത്തന കഥാപാത്രത്തെയും അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നു.
കാറ്റീ കാസ്സിഡി | |
---|---|
ജനനം | കാതറിൻ എവെലിൻ അനിറ്റ കാസ്സിഡി നവംബർ 25, 1986 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 2003–ഇതുവരെ |
പങ്കാളി(കൾ) | മാത്യു റോഡ്ജേർസ് (fiancé; 2016–present) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
ജീവിതരേഖ
തിരുത്തുക1986 നവംബർ 25 ന് ലോസ് ആഞ്ചലസിലാണ് കാസ്സിഡി ജനിച്ചത്.[1] നടനും ഗായകനുമായ ഡേവിഡ് കാസ്സിഡിയുടേയും, ഫാഷൻ മോഡലായ ഷെറി വില്ല്യംസിൻറേയും ഹ്രസ്വകാല ബന്ധത്തിൽ പിറന്ന ഒരേയൊരു പുത്രിയാണ് കാറ്റി കാസ്സിഡി.[2][3] കാസിഡിയുടെ പിതാവു വഴിയുള്ള മുത്തച്ഛനും മുത്തശ്ശിയും അഭിനേതാക്കളായിരുന്ന ജാക്ക് കാസ്സിഡിയും എവലിൻ വാർഡും ആയിരുന്നു.അതോടൊപ്പം അവർ കൌമാരക്കാരുടെ പ്രതിബിംബമായ ടെലിവിഷൻ നിർമ്മാതാവ് ഷോൺ കാസ്സിഡിയുടേയും നടൻ പാട്രിക് കാസ്സിഡിയുടേയും ഭാഗിനേയിയുമാണ്.[4] കാസിഡിക്ക് സ്യൂ ഷിഫ്രിനുമായുള്ള പിതാവിൻറെ മൂന്നാം വിവാഹത്തിൽ ജനിച്ച ബ്യൂ എന്ന അർദ്ധ സഹോദരനുമുണ്ട്.[5]
അഭിനയ രംഗം
തിരുത്തുകസിനിമ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2006 | വെൻ സ്ട്രേഞ്ചേർസ് കാൾസ് | ടിഫാനി മാഡിസൺ | |
2006 | ദ ലോസ്റ്റ് | Dee Dee | |
2006 | ക്ലിക്ക് | Samantha Newman at 27 years old | |
2006 | ബ്ലാക്ക് ക്രിസ്തുമസ് | കെല്ലി പ്രെസ്ലി | |
2007 | സ്പിൻ | ആപ്പിൾ | |
2007 | Live! | ജെവെൽ | |
2007 | വാക്ക് ട ടോക്ക് | ജെസ്സീ | |
2008 | ടേക്കൺ | അമുാൻഡ | |
2010 | നൈറ്റ്മയർ ഓൺ എം സട്രീറ്റ് | ക്രിസ് ഫോവ്ലെസ് | Nominated – Fright Meter Award for Best Supporting Actress
Nominated – Teen Choice Award for Choice Movie Actress: Horror/Thriller |
2011 | Monte Carlo | എമ്മ പാർക്കിൻസ് | |
2013 | Kill for Me | Amanda Rowe | |
2014 | ദ സ്ക്രിബ്ലർ | Suki | |
2016 | വുൾവ്സ് അറ്റ് ദ ഡോർ | Sharon | |
2017 | Grace | Dawn Walsh | In post-production[അവലംബം ആവശ്യമാണ്] |
2017 | Cover Versions | Jackie |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2003 | ദ ഡിവിഷൻ | Young Candace "CD" DeLorenzo | Episode: "Oh Mother, Who Art Thou?" |
2005 | Listen Up! | Rebecca | Episode: "Snub Thy Neighbor" |
2005 | 7th Heaven | Zoe | 4 episodes |
2005 | Sex, Love & Secrets | Gabrielle | 2 episodes |
2007–2008 | Supernatural | Ruby / Lilith | Main role (season 3) |
2009 | Harper's Island | Patricia "Trish" Wellington | Main role |
2009–2010 | Melrose Place | Ella Simms | Main role |
2010–2012 | Gossip Girl | Juliet Sharp | 12 episodes |
2011 | New Girl | Brooke | Episode: "Wedding" |
2012–present | Arrow | Dinah Laurel Lance/Black Canary/Black Siren | Main role (seasons 1–4, 6–present); special guest star (season 5)
PRISM Award for Performance in a Drama Series Multi-Episode Storyline (2015) Nominated – Teen Choice Award for Choice TV Actress: Fantasy/Sci-Fi (2013) |
2015–2016 | ദ ഫ്ലാഷ് | Dinah Laurel Lance/Black Canary/Black Siren | 2 episodes |
2016 | Whose Line Is It Anyway? | Herself | Episode: "Katie Cassidy" |
2016–2017 | Legends of Tomorrow | Dinah Laurel Lance | 2 episodes |
മ്യൂസിക് വിഡിയോ
തിരുത്തുകവർഷം | Artist | Title | Notes |
---|---|---|---|
2004 | Eminem | "Just Lose It" | |
2005 | Jesse McCartney | "She's No You" |
വെബ്
തിരുത്തുകYear | Title | Role | Notes |
---|---|---|---|
2016 | Vixen | Dinah Laurel Lance/Black Canary | Voice role; 4 episodes |
വീഡിയോ ഗെയിം
തിരുത്തുകYear | Title | Role | Notes |
---|---|---|---|
2017 | Hidden Agenda | Becky Marney | Voice/motion capture role |
അവലംബം
തിരുത്തുക- ↑ Southern, Nathan. "Katie Cassidy - Full Biography". The New York Times. Archived from the original on November 26, 2015. Retrieved November 23, 2017.
- ↑ Southern, Nathan. "Katie Cassidy - Full Biography". The New York Times. Archived from the original on November 26, 2015. Retrieved November 23, 2017.
- ↑ "Katie Cassidy: Biography". TVGuide.com. Retrieved 2014-02-11.
- ↑ Southern, Nathan. "Katie Cassidy - Full Biography". The New York Times. Archived from the original on November 26, 2015. Retrieved November 23, 2017.
- ↑ Mike Clary and Tonya Alanez (2013-08-25). "David Cassidy, despite spotlight from recent DWI arrest, known as low-key neighbor in Fort Lauderdale". Sun-Sentinel. Archived from the original on 2014-02-23. Retrieved 2014-10-20.