കാറ്റാടിയന്ത്രം

(കാറ്റാടിപ്പാടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാനുപയോഗിക്കുന്ന യന്ത്രസംവിധാനമാണ് കാറ്റാടിയന്ത്രം. അടിത്തറയിൽ ഉറപ്പിച്ച ഒരു ടവറിന്റെ മുകളിലായി ഘടിപ്പിച്ച ഒരു പ്രൊപ്പല്ലർ, ജനറേറ്റർ എന്നിവയടങ്ങുന്നതാണ് കാറ്റാടിയന്ത്രം. തുടർച്ചയായി കാറ്റ് ലഭ്യമാകുന്ന സ്ഥലങ്ങളിൽ മാത്രമേ ഈ സംവിധാനം ഏർപ്പെടുത്തുവാൻ സാധിക്കുകയുള്ളു. ശക്തമായ കാറ്റ് സ്ഥിരമായി ലഭ്യമായ തീരപ്രദേശങ്ങൾ, കുന്നിൻപുറങ്ങൾ, തുറസ്സായ സമതലങ്ങൾ, മലയിടുക്കകൾ എന്നിവയാണ് അനുയോജ്യമായ പ്രദേശങ്ങൾ. കാറ്റിന്റെ വേഗത്താൽ ഈ പ്രൊപ്പല്ലർ കറങ്ങുമ്പോൾ ഇതിലെ ജനറേറ്റർ പ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.

കാറ്റാടിയന്ത്രം
കാറ്റാടിയന്ത്രം
കാറ്റാടിയന്ത്രങ്ങൾ

കാറ്റാടിപ്പാടംതിരുത്തുക

 
ഇടുക്കിയിലെ കാറ്റാടിപ്പാടം എന്ന സ്ഥലത്തെ കാറ്റാടിയന്ത്രങ്ങൾ

അനേകം കാറ്റടികൾ ഒരു പ്രദേശത്ത് സ്ഥാപിച്ചാണ് വൈദ്യുതിയിൽ ആനുപാതികമായ വർദ്ധനവ് സൃഷ്ടിക്കുന്നത്. ഇത്തരം സ്ഥലങ്ങൾ കാറ്റാടിപ്പാടം (വിൻഡ് ഫാം) എന്നറിയപ്പെടുന്നു. ഇത്തരത്തിൽ വിവിധ യന്ത്രങ്ങളിൽ നിന്നും ലഭിക്കുന്ന വൈദ്യുതി പരസ്പരബന്ധിതമായ ശൃഖലയിലൂടെ ശേഖരിച്ച് ശക്തിപ്പെടുത്തിയാണ് വിതരണം ചെയ്യുന്നത്. ലോകത്ത് 75-ലധികം രാജ്യങ്ങളിൽ ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. സെക്കൻഡിൽ നാലു മീറ്റർ വേഗമുള്ള കാറ്റിൽ നിന്നും 80 മീറ്റർ നീളമുള്ള പ്രൊപ്പല്ലറും 425 കിലോവാട്ട് ശക്തിയുള്ള ജനറേറ്ററും ഘടിപ്പിച്ചിട്ടുള്ള ഒരു യന്ത്രത്തിൽ നിന്നും 932 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തുവാൻ സാധിക്കും. സെക്കൻഡിൽ നാലു മുതൽ മുപ്പതു മീറ്റർ വരെ വേഗതയുള്ള കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാനാവശ്യമായ യന്ത്രങ്ങൾ ഇന്ന് നിലവിലുണ്ട്.

കേരളത്തിലെ ഇടുക്കി ജില്ലയിൽ തമിഴ്നാട് അതിർത്തിയിലെ രാമക്കൽമേട്ടിൽ ഇത്തരം കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്[1].

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-11.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക