കാരിച്ചാൽ ചുണ്ടൻ
നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്ന ഒരു ചുണ്ടൻ വള്ളമാണ് കാരിച്ചാൽ ചുണ്ടൻ. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാടിനടുത്തുള്ള വീയപുരം പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുള്ള കാരിച്ചാൽ എന്ന ഗ്രാമത്തിലെ ചുണ്ടൻ വള്ളമാണ് കാരിച്ചാൽ ചുണ്ടൻ.[1] നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ ചുണ്ടൻവള്ളമാണിത്.[2] വിവിധ വള്ളംകളികളിൽ നിരവധി ട്രോഫികൾ കാരിച്ചാൽ ചുണ്ടൻ നേടിയിട്ടുണ്ട്. 1973ലാണ് ആദ്യമായി കാരിച്ചാൽ ചുണ്ടൻ നെഹ്രുട്രോഫി നേടിയത്. 16 പ്രാവശ്യം കാരിച്ചാൽ ചുണ്ടൻ നെഹ്രുട്രോഫി നേടിയിട്ടുണ്ട്.[3]
കാരിച്ചൽ പ്രദേശത്തെ ജനങ്ങൾക്ക് സ്വന്തമായ ചുണ്ടൻവള്ളമാണിത്. 1970 സെപ്റ്റംബർ 8നാണ് ഈ വള്ളം നീറ്റിലിറങ്ങിയത്. ഇതിന് 53.25 കോൽ നീളവും 51 ആംഗുലം വീതിയുമുണ്ട്.[4] കോഴിമുക്ക് നാരായണൻ ആചാരി നയിക്കുന്ന സംഘമാണ് ഇത് നിർമ്മിച്ചത്. [5][6]
നെഹ്രു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ വിജയിച്ച വർഷങ്ങൾ
തിരുത്തുകവർഷം. | ക്ലബ് | ക്യാപ്റ്റൻ |
---|---|---|
1974 | ഫ്രണ്ട്സ് ബോട്ട് ക്ലബ് | പി. സി. ജോസഫ് |
1975 | ഫ്രണ്ട്സ് ബോട്ട് ക്ലബ് | പി. സി. ജോസഫ് |
1976 | യു. ബി. സി കൈനകരി | പി. കെ. തങ്കച്ചൻ |
1980 | പുല്ലങ്ങാടി ബോട്ട് ക്ലബ് | രാമചന്ദ്രൻ |
1982 | കുമാരകം ബോട്ട് ക്ലബ് | നെല്ലാനിക്കൽ പാപ്പച്ചൻ |
1983 | കുമാരകം ബോട്ട് ക്ലബ് | നെല്ലാനിക്കൽ പാപ്പച്ചൻ |
1984 | കുമാരകം ബോട്ട് ക്ലബ് | നെല്ലാനിക്കൽ പാപ്പച്ചൻ |
1986 | വില്ലേജ് ബോട്ട് ക്ലബ്, കൈനകരി | സന്നി അക്കാരക്കളം |
1987 | വില്ലേജ് ബോട്ട് ക്ലബ്, കൈനകരി | സന്നി അക്കാരക്കളം |
2000 | ആലപ്പുഴ ബോട്ട് ക്ലബ് | ബെൻസി രൺഡുത്തിക്കൽ |
2001 | ഫ്രണ്ട്സ് ബോട്ട് ക്ലബ് | ടോബിൻ ചാണ്ടി |
2003 | നവജീവൻ ബോട്ട് ക്ലബ് | തമ്പി പൊദിപ്പാറ [7] |
2008 | കൊല്ലം ജീസസ് ബോട്ട് ക്ലബ് | ജിജി ജാക്കോബ് പൊളയിൽ |
2011 (കോടതി ഉത്തരവ് പ്രകാരം, 2022 ൽ വിജയിയായി പ്രഖ്യാപിച്ചു) | ഫ്രീഡം ബോട്ട് ക്ലബ് | ജിജി ജാക്കോബ് പൊളയിൽ |
2016 | കുമാരകം വേമ്പനാട് ബോട്ട് ക്ലബ് | ജെയിംസ് കുട്ടി യാക്കോബ് [8][9][10] |
2024 | പള്ളാത്തുരുത്തി ബോട്ട് ക്ലബ് | അലൻ മൂന്നുതൈക്കൽ |
അവലംബങ്ങൾ
തിരുത്തുക- ↑ History,Place,Boat race winner[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ലേഖകൻ, സ്വന്തം (2023-08-10). "പോരാട്ടം കടുക്കും; പുന്നമടയിൽ ആവേശത്തിരയാകാൻ കാരിച്ചാൽ ചുണ്ടൻ". Retrieved 2024-09-11.
- ↑ ലേഖകൻ, സ്വന്തം (2023-08-10). "പോരാട്ടം കടുക്കും; പുന്നമടയിൽ ആവേശത്തിരയാകാൻ കാരിച്ചാൽ ചുണ്ടൻ". Retrieved 2024-09-11.
- ↑ Village people,Construction
- ↑ Karichal Chundan site
- ↑ "ഓളപ്പരപ്പിൽ തീപ്പൊരി വിതറാൻ അപ്പർ കുട്ടനാട്ടിൽ നിന്ന് ഒരു ഡസനോളം ചുണ്ടൻ വള്ളങ്ങൾ". 2017-08-05. Retrieved 2024-09-18.
- ↑ Race Course, Mass Drill, Boat Clubs and Winners
- ↑ Times of India
- ↑ The Hindu Newspaper
- ↑ "Nehru trophy winners list". Archived from the original on 2021-09-17. Retrieved 2024-09-11.