കാരിക്കത്ത്‌ സുഭദ്രാമ്മ

തൃശൂർ ശ്രീരാമകൃഷ്ണാശ്രമത്തിലെ അദ്ധ്യാപികയും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു കാരിക്കത്ത് സുഭദ്രാമ്മ എന്ന സുഭദ്രാമ്മ ടീച്ചർ.[1] ശ്രീരാമകൃഷ്ണ ഗുരുകുലത്തിലെ ഏക അധ്യാപികയായിരുന്നു സുഭദ്രാമ്മ ടീച്ചർ. പന്തിഭോജനത്തിൽ അവർണ്ണർക്കൊപ്പം ഭക്ഷണം കഴിച്ചതിന് അന്നത്തെ പ്രമാണിമാർ ടീച്ചറെ പരിഹസിച്ച് നടന്നിരുന്നു.[2]

സുഭദ്രാമ്മ ടീച്ചർ
സുഭദ്രാമ്മ ടീച്ചർ.jpg
ജനനം
കാരിക്കത്ത് ലെയ്ൻ , തൃശൂർ, കേരളം.
മരണം2013 ഓഗസ്റ്റ് 31
(100 വയസ്സ്)
പൂത്തോൾ, തൃശൂർ
അന്ത്യ വിശ്രമംശാന്തിഘട്ട്, പാറമേക്കാവ്‌ , തൃശൂർ
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽഅദ്ധ്യാപിക
അറിയപ്പെടുന്നത്സ്വാതന്ത്ര്യ സമര സേനാനി
ജീവിതപങ്കാളി(കൾ)മണ്ണത്താഴത്ത് ദാമോദരമേനോൻ
കുട്ടികൾഉഷ,
നരേന്ദ്രദാസ്
രാജൻമേനോൻ

ചർക്കയിൽ നൂൽ നൂൽക്കുകയും ചിത്രപ്പണികൾ നട്ത്തുകയും ചെയ്തിരുന്ന സുഭദ്രാമ്മ ടീച്ചർ അക്കാലത്ത്‌ തൃശൂരിലെ സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആവേശമായിരുന്നു. ഗാന്ധിജിയുടെ തൃശൂർ സന്ദർശനവേളയിൽ ഗാന്ധിജിക്ക് സമ്മാനിക്കാനായി, ഗാന്ധിജിയുടെ തന്നെ ചിത്രം ഖാദിത്തുണിയിൽ നെയ്തെടുത്ത് അതിനു ചുറ്റും മനോഹരമായ ഞൊറികൾ നെയ്തു ചേർത്ത്, സുഭദ്രാമ്മ ടീച്ചർ ഒരു തൂവാല തയ്യാറാക്കി. 1934 ജനവരി 16ന് ഗാന്ധിജി പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിൽ എത്തിയപ്പോൾ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത ആ തൂവാല ഒരു ഹരിജൻ ബാലികയെക്കൊണ്ടാണ് മഹാത്മാവിന് സമ്മാനിച്ചത്. പിന്നീട് മണികണ്ഠനാൽത്തറയിൽ നടന്ന യോഗത്തിൽ ഗാന്ധിജി അത് ലേലം ചെയ്തപ്പോൾ കുട്ടൻനായർ എന്നയാൾ 10 രൂപയ്ക്കത് വാങ്ങി.[3]


അവലംബംതിരുത്തുക

  1. "സ്വാതന്ത്ര്യസമരസേനാനി കാരിക്കത്ത്‌ സുഭദ്രാമ്മ അന്തരിച്ചു". ജന്മഭൂമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 31. Check date values in: |accessdate= (help)
  2. "ദേശീയപ്രസ്ഥാനത്തിന്റെ കരുത്തുമായി അക്ഷരവെളിച്ചം തെളിച്ച അധ്യാപിക". മാതൃഭൂമി. 2013 ഓഗസ്റ്റ് 31. ശേഖരിച്ചത് 2013 ഓഗസ്റ്റ് 31. Check date values in: |accessdate= and |date= (help)
  3. "ഗാന്ധിജിക്ക് തൂവാല സമ്മാനിച്ച സുഭദ്രാമ്മ ടീച്ചർ അന്തരിച്ചു". മാതൃഭൂമി. 2013 ഓഗസ്റ്റ് 31. ശേഖരിച്ചത് 2013 ഓഗസ്റ്റ് 31. Check date values in: |accessdate= and |date= (help)