കാരക്കാട്, ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്നതാണ് കാരക്കാട് എന്ന പ്രദേശം. പ്രസിദ്ധമായ കാരക്കാട് ശ്രീധർമ്മശാസ്താക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പന്തളത്തെത്താൻ ഇവിടെ നിന്നും 7 കിലോമീറ്റർ തെക്കോട്ട് യാത്ര ചെയ്താൽ മതി. എൻ.എൻ.എസ്സ്. കരയോഗ മാനേജ്മെൻറിലുള്ള ശ്രീ ഹരിഹരസുത വിലാസം ഹൈസ്കൂൾ ഇവിടെയുണ്ട്. 689504 ആണ് കാരക്കാടിൻറെ പിൻകോഡ്[1]