കായൽ ഞണ്ട് എന്നത് [ആംഗലേയ നാമങ്ങൾ mud crab,mangrove crab] Scylla serrata, Scylla tranquebarica എന്നീ രണ്ട് വംശങ്ങളിൽ പെടുന്ന മുഖ്യമായും കായൽജീവിയായ ഞണ്ടുകൾക്ക് പൊതുവേയുള്ള പേരാണ്. ഏഷ്യ, ആഫ്രിക്ക, ആസ്ത്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലെ കായലുകളിൽ ഇവ കാണപ്പെടുന്നു. ഭക്ഷ്യയോഗ്യമായ ഇവ ‍കേരളത്തിൽ അടക്കം ഒട്ടേറെ നാടുകളിൽ മറ്റു ഞണ്ടിനങ്ങളെക്കാൾ വിലയേറിയതും പ്രിയമുള്ളതുമായ ഭക്ഷ്യവസ്തുവാണ്.

Scylla serrata
Live Mud Crabs.jpg
ജീവനുള്ള കായൽ ഞണ്ടുകളെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ഉപഫൈലം:
ക്ലാസ്സ്‌:
നിര:
Infraorder:
കുടുംബം:
ജനുസ്സ്:

കായൽ ഞണ്ടുകളെ ജീവനോടെ പാചകം ചെയ്യുകയാണ് മിക്ക നാടുകളിൽ പ്രചാരമുള്ള രീതി എന്നതിനാൽ ഇവയെ ജീവനോടെ പിടിക്കുകയും വിൽക്കുകയുമാണ് സാധാരണ ചെയ്യുന്നത്. വലിപ്പവും ശക്തിയുമുള്ള ഇവയുടെ ഇറുക്കുകാലുകൾ കൊണ്ടുള്ള ആക്രമണം മുറിപ്പെടുത്തിയേക്കും എന്നതിനാൽ ഇവയുടെ കാലുകൾ ചരടോ വാഴനാരോ കൊണ്ട് കൂട്ടിക്കെട്ടിയാണ് കേരളത്തിൽ ഇവയെ ചന്തകളിലും മറ്റും വിൽപ്പനയ്ക്ക് വയ്ക്കാറ്.

പ്രായപൂർത്തിയായ കായൽ ഞണ്ടുകൾ മൂന്നര കിലോഗ്രാം വരെ തൂക്കം വയ്ക്കാറുണ്ട്. മറ്റു ഞണ്ടുകളെപ്പോലെ ഇവയിലേയും പെൺ‌ജീവികൾ മുട്ടകൾ വയറിനടിയിലെ അറയിൽ സൂക്ഷിച്ച് ലാർ‌വകളെ വിരിയിച്ച് പുറത്തുവിടുകയാണ്‌ ചെയ്യുന്നത്. പതിനായിരക്കണക്കിനു ലാർ‌വകളെ വിരിയിച്ച് വിടാൻ ഒരു ഞണ്ടിനു ഒരു സമയം കഴിയുമെങ്കിലും അവയിൽ ഭൂരിഭാഗവും വളർച്ചയെത്തും മുന്നേ അപായപ്പെടുകയോ മറ്റുരീതിയിൽ മരിക്കുകയോ ആണ്‌ പതിവ്.

മീനുകൾ, ജലജന്തുക്കൾ തുടങ്ങി വൈവിദ്ധ്യമാർന്ന ഭക്ഷണം കഴിക്കുന്ന കായൽ ഞണ്ടുകൾ സ്വവർഗ്ഗഭോജികളാണ്‌. പുറം തോട് പൊഴിക്കുന്ന സമയത്ത് കായൽ ഞണ്ടിനെ മറ്റു കായൽ ഞണ്ടുകൾ കൊന്നു തിന്നുക സാധാരണമാണ്‌.

ഏതു തരം മാംസാഹാരവും കഴിക്കുകയും വെള്ളത്തിലെ താപരാസമാറ്റങ്ങളെ ഫലപ്രദമായി അതിജീവിക്കുകയും കായൽ ഞണ്ടുകളെ അക്വേറിയങ്ങളിൽ ഇണക്കി വളർത്താൻ താരതമ്യേന എളുപ്പമാണ്‌. കേരളത്തിൽ പലയിടങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ ഇവയെ വളർത്തുന്നുണ്ട്.

External linksതിരുത്തുക

"https://ml.wikipedia.org/w/index.php?title=കായൽ_ഞണ്ട്&oldid=2312118" എന്ന താളിൽനിന്ന് ശേഖരിച്ചത്