കായിക്കര

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് പഞ്ചായത്തിൽ അഞ്ചുതെങ്ങിനും വർക്കലക്കും ഇടയ്ക്കു, കായലിനും കടലിനും മദ്ധ്യേ ഉള്ള ഒരു പ്രദേശമാണ് കായിക്കര. ഇവിടെയാണ് മഹാകവി കുമാരനാശാൻ ജനിച്ചതും പ്രാഥമിക വിദ്യാഭ്യാസം നടത്തിയതും[അവലംബം ആവശ്യമാണ്]. കുമാരനാശാന്റെ പേരിൽ ഇപ്പോഴും കുമാരനാശാന്റെ കുടുംബത്തെ ആസ്പദമാക്കി ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു.

ഇത് ഒരു കടലോര ഗ്രാമമാണ്‌. ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും മത്സ്യബന്ധനവും ആണ്. കയർ ഉത്പന്നങ്ങൾക്ക് പേര് കേട്ട ഒരു ഗ്രാമമാണ്‌ കായിക്കര. തകഴിയുടെ നാലു പെണ്ണുങ്ങൾ എന്ന കഥയിലെ കഥാപാത്രങ്ങൾ ഈ പ്രദേശത്തു നിന്ന് ഉള്ളവരാണ്[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=കായിക്കര&oldid=3588921" എന്ന താളിൽനിന്ന് ശേഖരിച്ചത്