കായാംപൂവ്വം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർജില്ലയിൽ [ തലപ്പിള്ളിതാലൂക്കിൽ ചേലക്കോട് വില്ലേജിൽ]] കൊണ്ടാഴി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കായാംപൂവ്വം. [[പഴയന്നൂർ|പഴയന്നൂരിൽനിന്നും ചേലക്കര വഴി തൃശൂർക്ക് പോകുന്ന പാതയിൽ5 കിലോമീറ്റർ അകലെയായാണ് കായാംപൂവ്വം സ്ഥിതിചെയ്യുന്നത്. കായാംപൂവ്വം-ഒറ്റപ്പാലം സംസ്ഥാനപാത തിരുവില്ല്വാമല - തൃശൂർ സംസ്ഥാന പാത എന്നീ പ്രധാന പാതകൾ കായാം പൂവ്വം സെന്ററിൽ വച്ച് സന്ധിക്കുന്നു. വനപ്രദേശത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ജംഗ്ഷൻ. ഒന്നുരണ്ടു കച്ചവട സ്ഥാപനങ്ങൾ, മുസ്ലിംപള്ളി, മദ്രസ്സ, ഫോറസ്റ്റ് സ്റ്റേഷൻ, പത്തോളം വീടുകൾ, എന്നിവയാണ് ഇവിടെയുള്ളത്. കായാംപൂവ്വത്ത് നിന്നും വടക്കോട്ട് ഉള്ള പാതയിലൂടെമായന്നൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലേക്കും കിഴക്കോട്ടുള്ള പാതയിലൂടെ പഴയന്നൂർ തിരുവില്ല്വാമല ആലത്തൂർ എന്നിവിടങ്ങളിലേക്കും പടിഞ്ഞാറോട്ടുള്ള പാതയിലൂടെ ചേലക്കര, വടക്കാഞ്ചേരി, വഴി തൃശൂർക്കും പോകാം

"https://ml.wikipedia.org/w/index.php?title=കായാംപൂവ്വം&oldid=3571269" എന്ന താളിൽനിന്ന് ശേഖരിച്ചത്