a b c d e f g h i j
8 8
7 7
6 6
5 5
4 4
3 3
2 2
1 1
a b c d e f g h i j
കാപബ്ലാങ്ക ചെസ്സ്. ആർച്ച്ബിഷപ്പ് (കുതിര+ആന) മന്ത്രിഭാഗത്തെയും, ചാൻസെലർ (കുതിര+തേര്) രാജാവിന്റെ ഭാഗത്തെയും കുതിര, ആന എന്നിവയുടെ ഇടയിൽനിന്നും തുടങ്ങുന്നു.

മുൻ ലോകചെസ്സ് ചാമ്പ്യനായ ഹോസെ റൌൾ കാപബ്ലാങ്ക 1920 കളിൽ കണ്ടുപിടിച്ച ഒരു ചെസ്സ് വകഭേദമാണ് കാപബ്ലാങ്ക ചെസ്സ്. ചെസ്സിലേതിൽ നിന്നും വ്യത്യസ്തമായി, രണ്ടു പുതിയ കരുക്കളോടെ 10×8 ബോർഡിലാണിത് കളിക്കുന്നത്. കുറച്ച് ദശാബ്ദങ്ങൾക്ക് ശേഷം ഗ്രാന്റ് മാസ്റ്റർന്മാർ തമ്മിൽ കളിക്കുന്ന കളികളെല്ലാം തന്നെ വിരസമായ സമനിലയിൽ അവസാനിപ്പിക്കുമെന്ന് കാപബ്ലാങ്ക കരുതിയിരുന്നു.[1] ചെസ്സിലെ ഇത്തരം സമനിലയിലുള്ള അവസാനങ്ങളാണ് (ഡ്രോ ഡെത്ത്) സാധാരണ ചെസ്സിനേക്കാൾ സങ്കീർണ്ണവും സമ്പന്നവുമായ പുതിയ കളിയ്ക്ക് രൂപം നല്കാൻ പ്രചോദനമായത്.

പുതിയ കരുക്കളുടെ കഴിവുകൾ കളിയെ കൂടുതൽ സമ്പന്നമാക്കുന്നു. ഉദാഹരണത്തിന്, ആർച്ച്ബിഷപ്പിന് ഒറ്റയ്ക്ക് തന്നെ ഏകനായ രാജാവിനെ ചെക്ക്മേറ്റ് ആക്കാനുള്ള കഴിവുണ്ട് (രാജാവ് ഒരു മൂലയിലുള്ളപ്പോൾ, ആർച്ച്ബിഷപ്പ് കോണോടുകോണായി രാജാവിന് ഒരു കള്ളി മുമ്പിൽ വയ്ക്കുന്നു.)

  1. "In Moscow". Time. 1925-12-07. Archived from the original on 2013-07-21. Retrieved 2014-12-19.

ഗ്രന്ഥസൂചി

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാപബ്ലാങ്ക_ചെസ്സ്&oldid=3652473" എന്ന താളിൽനിന്ന് ശേഖരിച്ചത്