ബൈബിളിലെ യൊഹന്നാന്റെ സുവിശേഷ പ്രകാരം  യേശു പ്രവർത്തിക്കുന്ന ആദ്യത്തെ ദിവ്യാത്ഭുതമാണ് കാനായിലെ കല്യാണത്തിൽ വച്ച് വെള്ളം വീഞ്ഞാക്കുന്നത്. കല്യാണത്തിനു ക്ഷണിക്കപ്പെടുന്ന അതിഥികളാണ് യേശുവും, മാതാവും, ശിഷ്യരും. വീഞ്ഞ് തീർന്നു പോകുമ്പോൾ യേശു വെള്ളം വീഞ്ഞാക്കി തന്റെ മഹാത്മ്യം തെളിയിക്കുന്നതായിട്ടാണ് ക്രൈസ്തവ വിശ്വാസം.

Marriage at Cana by Giotto, 14ആം നൂറ്റാണ്ട് ചിത്രം


ഗലീലിയായിലെ അനവധി ഗ്രാമങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കാം കാനാ എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

ബൈബിളിലെ വിവരണം

തിരുത്തുക

യേശുവും ശിഷ്യരും  അതിഥികളായി എത്തിയ വിവാഹ സൽക്കാരത്തിൽ നടക്കുന്നത് ഇപ്രകാരമാണെന്ന് യോഹന്നാൻ സുവിശേഷത്തിൽ വിവരിക്കുന്നു.

"വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കും വീഞ്ഞു ഇല്ല എന്നു പറഞ്ഞു."

പിന്നീട് യേശു പറയും പ്രകാരം പ്രവർത്തിക്കാൻ അമ്മ ജോലിക്കാർക്ക് നിർദ്ദേശം നൽകുന്നു.

അവിടെയുണ്ടായിരുന്ന കല്പാത്രങ്ങളിൽ വെള്ളം നിറയ്ക്കാൻ യേശു ആജ്ഞാപിക്കുന്നു. അതിൽ നിന്നും കോരി വിരുന്നു വാഴിക്ക് അഥവാ സദ്യനടത്തിപ്പുകാരനു കൊണ്ട് കൊടുക്കാൻ യേശു കൽപ്പിക്കുന്നു. ഒന്നാം തരം വീഞ്ഞായി അതിനെ സംഭവ പരമ്പര അറിയാത്ത വിരുന്നു വാഴി സാക്ഷ്യപ്പെടുത്തുന്നു.

വ്യാഖ്യാനം

തിരുത്തുക

സമാന്തര സുവിശേഷങ്ങളിൽ ഒന്നിലും കാണാത്ത സംഭവമാണ് കാനായിലെ കല്യാണം .യോഹന്നാൻ സുവിശേഷത്തെ മാത്രം അടിസ്ഥാനപ്പെടുത്തിഅയതാണ് പൊതുജന മധ്യത്തിലെ യേശുവിന്റെ ആദ്യ അൽഭുതപ്രവർത്തി എന്ന പരമ്പരാഗത ക്രൈസ്തവ വിശ്വാസം.(John 2:11)

ഈ വിവരണം നടന്ന ഒരു സംഭവമാണെന്നും അതല്ല ഒരു അലാങ്കാരിക/ഉപമരൂപത്തിലുള്ള കഥയാണെന്നും രണ്ട് പക്ഷമുണ്ട്.[1]


ചടങ്ങ് രക്ഷിക്കാൻ യേശു ഇടപ്പെടുന്ന സാഹചര്യം കണക്കിലെടുത്താൽ യേശുവിന്റെ അടുത്ത ബന്ധുവിന്റെ വിവാഹമായിരുന്നിരിക്കണം എന്ന് കരുതപ്പെടുന്നു.[2]

വിവാഹ ചടങ്ങിൽ പങ്കെടുത്തതും അത് അലങ്കോലമാകാതെ നോക്കിയതും, ഇത്തരം വിരുന്നുകൾക്കും ഭൗതിക ആഘോഷങ്ങൾക്കും യേശുവിന്റെ പ്രത്യക്ഷ അനുമതിയും അംഗീകാരവും ഉണ്ടായിരുന്നു എന്നു കാണിക്കുന്നു. പിൽക്കാല ക്രൈസ്തവതയിലെ തീവ്രവിരക്തി, സുഖോപഭോഗ നിഷേധ  കാഴ്ചപ്പാട് യേശുചര്യയ്ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടികാണിക്കപ്പെടുന്നു.[3]


വിവാഹതിനായത് ആര്?

തിരുത്തുക

ആരുടെ വിവാഹമാണ് നടന്നത് എന്നതും ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.

സ്നാപക യോഹന്നാനായിരുന്നു വരൻ എന്ന് തോമസ് അക്വിനാസ് അടക്കം ചിലർ അഭിപ്രായപ്പെടുന്നു. 

യേശുവിന്റെ തന്നെ വിവാഹമായിരുന്നു കാനായിലെ കല്യാണം എന്നും വിവക്ഷിക്കപ്പെട്ടിടട്ടുണ്ട്. വധു ശിഷ്യഗണത്തിൽ പ്രധാനിയായ മഗ്ദലന മറിയമും.

മോർമൺ സഭയുടെ  ആദ്യകാല നേതാവായിരുന്ന ഓർസൻ ഹൈഡ് എഴുതിയത് യേശു ബഹുഭാര്യനായിരുന്നെന്നും, കാനായിലെ കല്യാണം യേശുവും, മഗദലമറിയയും ബെഥനി സഹോദരിമാരായ മാർത്തയും മറിയയും            തമ്മിലുള്ളതായിരുന്നു എന്നുമൊക്കെയാണ്.[4][5][6]

 
The "Wedding church" in Kafr Kanna, Israel, ഈ ദേവാലയം കാനായിലെ കല്യാണം നടന്നിടത്താണ് എന്നാണ് വിശ്വാസം
  1. e.g. Smith, D. M. (1988), John, in Mays, J. L. (Ed.), Harper's Bible Commentary (pp. 1044-1076), San Francisco: Harper.
  2. Sheen, Fulton J., The World's first Love (1952)
  3. e.g. Geisler, N. L. (1982), A Christian Perspective on Wine-Drinking, Bibliotheca Sacra, 49
  4. Orson Hyde, Conference message, October 6, 1854, Journal of Discourses 2:82
  5. Inside Today's Mormonism by Richard Abanes 2007 ISBN 0-7369-1968-6 page 239
  6. A Disparity in Doctrine and Theology by E Roberts 2011 ISBN 1-4497-1210-X page 54
"https://ml.wikipedia.org/w/index.php?title=കാനായിലെ_കല്യാണം&oldid=3053461" എന്ന താളിൽനിന്ന് ശേഖരിച്ചത്