കാനറിപ്പുല്ല്

ചെടിയുടെ ഇനം

മെഡിറ്ററേനിയൻ പ്രദേശം ജന്മദേശമായുള്ള ഒരു പുൽ വർഗ്ഗ സസ്യമാണ് കാനറിപ്പുല്ല് (Canary grass). ഫിഞ്ച് കുടുംബത്തിലെ കാനറി പക്ഷികളുടെ ഇഷ്ട ഭക്ഷണമാണ് ഈ പുല്ലിന്റെ വിത്തുകൾ. അതിനാൽ ഇവയ്ക്ക് കാനറിപ്പുല്ല് എന്ന പേര് ലഭിച്ചു.

Canary grass
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
P. canariensis
Binomial name
Phalaris canariensis

വിത്തുകൾ

തിരുത്തുക

കാനറിപ്പുല്ലിൻറെ വിത്തുകൾക്ക് തിളങ്ങുന്ന തവിട്ടുനിറമാണ്. സാധാരണയായി കിളികളുടെ ഭക്ഷണമായി ഉപയോഗിക്കുന്ന ഇതിൻറെ വിത്ത്, സാധാരണയായി റാപ്സീഡ്, മറ്റ് ഗുണമേന്മ കുറഞ്ഞ വിത്തുകൾ എന്നിവ ചേർത്ത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഉണങ്ങിയ സ്ഥലത്ത് കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് അകറ്റിയാണ് വിത്തുകൾ സൂക്ഷിക്കേണ്ടത്.

"https://ml.wikipedia.org/w/index.php?title=കാനറിപ്പുല്ല്&oldid=3968198" എന്ന താളിൽനിന്ന് ശേഖരിച്ചത്