കാത്‌ലീൻ ബെല്ലർ

അമേരിക്കന്‍ ചലചിത്ര നടന്‍

കാത്‌ലീൻ ബെല്ലർ (ജനനം: ഫെബ്രുവരി 19, 1956) അമേരിക്കൻ അഭിനേത്രിയാണ്. പ്രോമിസസ് ഇൻ ദ ഡാർക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് സഹ വേഷത്തിലെ മികച്ച ചലച്ചിത്ര നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട അവർ ഡൈനാസ്റ്റി എന്ന പ്രൈം ടൈം സോപ്പ് ഓപ്പറയിലെ കിർബി ആൻഡേർസ് എന്ന കഥാപാത്രത്തിലൂടെയും പ്രശസ്തയായിരുന്നു. ദി ഗോഡ്ഫാദർ പാർട്ട് II ൽ ഒരു ചെറിയ വേഷവും ദി ബെറ്റ്സി എന്ന സിനിമയിൽ ബെറ്റ്സി എന്ന കഥാപാത്രമായും അവർ അഭിനയിച്ചു.

കാത്‌ലീൻ ബെല്ലർ
Beller on the set of Touched in 1982
ജനനം (1956-02-19) ഫെബ്രുവരി 19, 1956  (68 വയസ്സ്)
തൊഴിൽനടി
സജീവ കാലം1965–ഇതുവരെ
ജീവിതപങ്കാളി(കൾ)
Michael Hoit
(m. 1980; div. 1986)

(m. 1988)
കുട്ടികൾ3

ഔദ്യോഗികജീവിതം

തിരുത്തുക

നിരവധി വാണിജ്യ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ബെല്ലർ തന്റെ അഭിനയജീവിതം ആരംഭിച്ചത്.[1] ഡേ ടൈം സോപ്പ് ഓപ്പറയായിരുന്ന സെർച്ച് ഫോർ ടുമാറോയിൽ ഡെനിസ് നിക്കേഴ്‌സൺ അവതരിപ്പിച്ചുകൊണ്ടിരുന്ന ലിസ വാൾട്ടൺ സെന്റൽ എന്ന കഥാപാത്രത്തെ ഏറ്റെടുത്ത് അവതരിപ്പിച്ചുകൊണ്ട് 1971 ൽ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചു. ഷോയിലെ വേഷം ഉപേക്ഷിച്ച് ന്യൂയോർക്ക് നഗരത്തിൽനിന്ന് ലോസ് ഏഞ്ചൽസിലേക്ക് പോകുന്ന 1974 വരെയുള്ള കാലം അവർ ഈ ഷോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അവിടെ എത്തിച്ചേർന്നതിനുശേഷം, നടനും ഗായകനുമായ ഡോൺ മോസ്റ്റ് അവൾക്ക് ഒരു ഏജന്റിനെ ലഭിക്കാൻ സഹായിച്ചു.[2] പിന്നീട് അവളുടെ ടെലിവിഷനിലൂടെ കൂടുതൽ അംഗീകരിക്കപ്പെട്ട അവർ, ടിവി സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ഡൈനാസ്റ്റി പോലെയുള്ള സോപ്പ് ഓപ്പറകളിലും ടെലിവിഷൻ പരമ്പരകളിലും അതിഥിവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ടെലിവിഷൻ ജീവിതം അവസാനിപ്പിച്ച് സിനിമാ ജീവിതം ആരംഭിക്കുമെന്ന് ബെല്ലർ കരുതിയിരുന്ന 1978 ലെ ദി ബെറ്റ്സി എന്ന സിനിമയിൽ ബെറ്റ്സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

  1. Hughes, Mike (February 16, 1985). "Kathleen Beller's on fast forward". The Santa Fe New Mexican. p. D-2.
  2. "Young TV star wants to be young movie star instead" by Dick Kleiner, El Paso Herald-Post, October 20, 1977, p. E-7
"https://ml.wikipedia.org/w/index.php?title=കാത്‌ലീൻ_ബെല്ലർ&oldid=4099193" എന്ന താളിൽനിന്ന് ശേഖരിച്ചത്