കാത്യായണി വിദ്മഹേ
തെലുങ്ക് എഴുത്തുകാരിയാണ് കേതവരപു കാത്യായണി എന്ന കാത്യായണി വിദ്മഹേ. ഡെമോക്രാറ്റിക് വിമൻ വർക്കേഴ്സ് ഫോറത്തിൻെറ ദേശീയ ജനറൽ സെക്രട്ടറിയാണ്.
കാത്യായണി വിദ്മഹേ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തെലുങ്ക് എഴുത്തുകാരി |
ജീവിതരേഖ
തിരുത്തുകപ്രകാശം ജില്ലയിലെ മൈലവരം ഗ്രാമത്തിൽ ജനിച്ചു. സ്വർണ്ണമെഡലോടെ തെലുഗിൽ ബിരുദാനന്ദര ബിരുദം നേടി. 275 ഓളം ഗവേഷണ പ്രബന്ധങ്ങൾ തെലുഗു ഭാഷയെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] വാറംഗൽ കാകതീയ യൂനിവേഴ്സിറ്റിയിലെ പ്രഫസറാണ്. സാഹിത്യാകാശമലോ സാഗം- സ്ത്രീല അസ്തിത്വ സാഹിത്യം- കവിത്വം- കഥ എന്ന കൃത്ക്ക് 2013 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 2015 ൽ രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയിലും എഴുത്തുകാർക്കെതിരായ അക്രമസംഭവങ്ങളിലും പ്രതിഷേധിച്ച് പുരസ്കാരം മടക്കി നൽകി.[2]
കൃതികൾ
തിരുത്തുക- സാഹിത്യാകാശമലോ സാഗം- സ്ത്രീല അസ്തിത്വ സാഹിത്യം- കവിത്വം- കഥ (Sahityakashamlo Sagam- Streela Asthitwa Sahityam– Kavitwam– Katha)(ഉപന്യാസ സമാഹാരം)
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
അവലംബം
തിരുത്തുക- ↑ "Kendra Sahitya Akademi for Katyayani Vidmahe". www.deccanchronicle.com. Retrieved 2015 ഒക്ടോബർ 19.
{{cite web}}
: Check date values in:|accessdate=
(help) - ↑ "രണ്ടു പേർ കൂടി പുരസ്കാരം തിരിച്ചുനൽകുന്നു". http://www.madhyamam.com/news/377977/151018.
{{cite web}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help); Missing or empty|publisher=
|url=
(help)