കാതറിൻ സ്റ്റുവർട്ട് മാക്ഫെയിൽ

കാതറിൻ സ്റ്റുവർട്ട് മാക്ഫെയിൽ ഒബിഇ (30 ഒക്ടോബർ 1887 - 11 സെപ്റ്റംബർ 1974) ഒരു സ്കോട്ടിഷ് സർജനായിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത്, സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഫോർ ഫോറിൻ സർവ്വീസസ് എന്ന സംഘടനയുടെ രണ്ട് യൂണിറ്റുകളുടെ ചീഫ് മെഡിക്കൽ ഓഫീസറായി അവർ സേവനമനുഷ്ഠിച്ചു. സെർബിയ, ഫ്രാൻസ്, തെസ്സലോനിക്കി ഫ്രണ്ട് എന്നിവിടങ്ങളിലെ മുറിവേറ്റവരെ അവൾ പരിചരിച്ചു. 1921-ൽ, സെർബിയയിൽ താമസിക്കുമ്പോൾ, അവർ രാജ്യത്തെ ആദ്യത്തെ കുട്ടികളുടെ ആശുപത്രി സ്ഥാപിച്ചു.[1] സെർബിയയിൽ ഒരു ദേശീയ നേതാവായി അവർ ഓർമ്മിക്കപ്പെടുമ്പോൾ,[2] സ്വന്തം രാജ്യത്തേക്കാൾ സെർബിയയിൽ സേവനം നൽകിയതിന് ചിലർ അവളെ വിമർശിച്ചിരുന്നു.[3] അവളുടെ ബഹുമതികളിൽ നിരവധി മെഡലുകൾ, ഫലകങ്ങൾ, ഒരു തപാൽ സ്റ്റാമ്പ് എന്നിവ ഉൾപ്പെടുന്നു.

കാതറിൻ സ്റ്റുവർട്ട് മാക്ഫെയിൽ
കാതറിൻ സ്റ്റുവാർട്ട് മാക്ഫെയിലിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ
ജനനം(1887-10-30)30 ഒക്ടോബർ 1887
ഗ്ലാസ്ഗോ, സ്കോട്ട്ലൻഡ്
മരണം11 സെപ്റ്റംബർ 1974(1974-09-11) (പ്രായം 86)
സെന്റ് ആൻഡ്രൂസ്, സ്കോട്ട്ലൻഡ്
വിദ്യാഭ്യാസംഗ്ലാസ്ഗോ യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്സെർബിയയിലെ ആദ്യത്തെ കുട്ടികളുടെ ആശുപത്രി സ്ഥാപിച്ചു.
Medical career
Professionസർജൻ
Institutionsഗ്ലാസ്‌ഗോ റോയൽ ഇൻഫർമറി
സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഫോർ ഫോറിൻ സർവ്വീസസ്
ആംഗ്ലോ-സെർബ് ചിൽഡ്രൻസ് ഹോസ്പിറ്റൽ
ഓസ്റ്റിയോ ആർട്ടിക്യുലാർ ട്യൂബർകുലോസിസ് ചികിത്സയ്ക്കുള്ള ഇംഗ്ലീഷ്-യുഗോസ്ലാവ് ഹോസ്പിറ്റൽ
Specialismwar medicine and paediatric orthopaedic
Notable prizesOBE
Order of St Sava
honorary citizen of Coatbridge
Serbian Mail commemorative stamps

ആദ്യകാലം തിരുത്തുക

1887 ഒക്‌ടോബർ 30-ന് ഗ്ലാസ്‌ഗോയിൽ ജെസ്സി പാക്‌ഫെയിലിന്റെയും ഡോക്‌ടർ ഡോണാൾഡ് മാക്‌ഫെയിലിന്റെയും നാല് പെൺമക്കളിൽ മൂത്ത കുട്ടിയായി കാതറിൻ സ്റ്റുവാർട്ട് മാക്‌ഫെയിൽ ജനിച്ചു.[4] പിതാവിൻറെ ജോലിയിൽ താൽപര്യം കാണിച്ച കുടുംബത്തിലെ ഏക സന്താനമായിരുന്നു മാക്ഫെയ്ൽ. ചെറുപ്പത്തിൽ, പിതാവിന്റെ ഓഫീസിൽ പ്രവേശിച്ച് രോഗികളെ പരിചരിക്കുന്നതോ അവരുട മുറിവുകൾ ചികിത്സിക്കുന്നതോ ദർശിച്ച അവർ വിദൂര കൃഷിയിടങ്ങളിലെ രോഗികളെ കാണാൻ പിതാവിനോടൊപ്പം പോയിരുന്നു. കൂടാതെ, തൻറെ ജീവിതം വൈദ്യശാസ്ത്രത്തിനായി സമർപ്പിക്കാനുള്ള അവളുടെ തീരുമാനത്തെ അമ്മാവൻമാരും ഇന്ത്യയിലെ മിഷനറി ആശുപത്രിയെ നയിച്ചിരുന്ന ജെയിംസ്, ഗ്ലാസ്ഗോ സർവകലാശാലയിൽ അനാട്ടമി പ്രൊഫസറായിരുന്ന അലക്സ് എന്നിവരും സ്വാധീനിച്ചിരിക്കാം.

അവലംബം തിരുത്തുക

  1. Kerziouk, Olga (14 February 2016). "Serbia celebrates British heroines of the First World War". British Library. Retrieved 16 January 2019.
  2. "Serbian stamps honour WW1 heroines". BBC News. 8 December 2015. Retrieved 12 January 2019.
  3. Oldfield 2001, പുറം. 148.
  4. The World's Children 1975, പുറം. n.p..