കാഡി ട്രവോറി
ഒരു ബുർക്കിനാബ് നടിയും ചലച്ചിത്ര സംവിധായികയും ചലച്ചിത്ര നിർമ്മാതാവുമാണ് കാഡി ട്രവോറി (ജനനം: 18 മാർച്ച് 1979).
കാഡി ട്രവോറി | |
---|---|
ജനനം | |
ദേശീയത | ബുർക്കിനാബ |
തൊഴിൽ | നടി, ചലച്ചിത്ര സംവിധായക, നിർമ്മാതാവ് |
സജീവ കാലം | 1998-present |
ആദ്യകാലജീവിതം
തിരുത്തുക1979-ൽ ബോബോ-ഡിയൂലാസോയിലാണ് ട്രവോറി ജനിച്ചത്.[1]ഉഗാദുഗൌവിലെ ഐസിസിൽ (ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമേജ് ആൻഡ് സൗണ്ട്) പഠനം നടത്തിയിരുന്നു.[2]
ടൗസെൻറ് ടിയാൻഡ്രാബോഗോ സംവിധാനം ചെയ്ത എ നൗസ് ലാ വൈ എന്ന ടിവി പരമ്പരയിലൂടെയാണ് 1998-ൽ ട്രവോറി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 2001-ൽ, ഇസ്സൗഫ് തപ്‌സോബയുടെ ടിവി സീരീസ് ലെസ് ജീൻസ് ബ്രാഞ്ചെസിൽ ട്രവോറി അഭിനയിച്ചിരുന്നു. അതേ വർഷം ഗോംതിയോഗോയിൽ അഭിനയിച്ചു.[2]2008-ൽ പോലീസ് നാടക പരമ്പരയായ സൂപ്പർ ഫ്ലിക്ക്സിൽ ഇൻസ്പെക്ടർ മാർക്കുമായി ബന്ധമുള്ള ഉസ്മാനെയുടെ അർദ്ധസഹോദരിയായ ടിമി എന്ന കഥാപാത്രത്തെ അഭിനയിച്ചു.[3]
2014-ൽ, ട്രവോറി അവരുടെ ആദ്യ ഫീച്ചർ ചിത്രമായ എ വെൻഡ്രെ സംവിധാനം ചെയ്തു.[1] 2017-ൽ കോൺഫ്ലിറ്റ് കൺജുഗൽ സംവിധാനം ചെയ്തു. ഉഗാദുഗൌവിലെ പനാഫ്രിക്കൻ ഫിലിം ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിൽ സുക്കേസ് സിനിമ ബർകിന ഫാസോ അവാർഡ് ലഭിച്ച രണ്ട് ചിത്രങ്ങളിലൊന്നാണിത്. 2018-ൽ ട്രവോറി സംവിധാനം ചെയ്ത പ്രെജ്യൂജ്, ഔഗ ഫിലിം ലാബിൽ നിന്നുള്ള ഗ്രാന്റ് ഉപയോഗിച്ചാണ് നിർമ്മിച്ചത്.[4] അവർ അഥീന ഫിലിംസ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ചു.[2]
സ്വകാര്യ ജീവിതം
തിരുത്തുക2008 ജനുവരി 31 ന് ട്രോറോ റാപ്പർ സ്മോക്കിയെ (സെർജ് മാർട്ടിൻ ബംബാര) വിവാഹം കഴിച്ചു. [5] ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.[2]
ഫിലിമോഗ്രാഫി
തിരുത്തുകനടി
തിരുത്തുക- 1998 : എ നൗസ് ലാ വീ (ടിവി സീരീസ്)
- 2001 : ലെസ് ജീൻസ് ബ്രാഞ്ചെസ് (TV series)
- 2001 : ഗോംതിയോഗോ
- 2004 : ട്രാക്വു എ ഔഗ
- 2005 : ഡോസിയർ ബ്രുലന്റ്
- 2005 : കോഡ് ഫെ́നിക്സ്
- 2006 : ലോർ ഡെസ് യംഗ
- 2008 : സൂപ്പർ ഫ്ലിക്ക്സ് - ടിമി (TV series)
- 2014 : വാഗാ ലൗവ് - സാന്ദ്ര (TV series)
ഡയറക്ടർ
തിരുത്തുക- 2014 : എ വെണ്ട്രെ
- 2017 : കോൺഫ്ലിക്റ്റ് കോൺജുഗൽ
- 2018 : പ്രെജുഗെ
- 2019 : ഫെമ്മെ ഔ ഫോയർ (TV series)
അവലംബം
തിരുത്തുക- ↑ 1.0 1.1 "Kady Traore". Africultures (in French). Retrieved 1 November 2020.
{{cite web}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 2.2 2.3 Sawadogo, Parfait (27 May 2019). "CINEMA : Kady TRAORÉ, Réalisatrice Talentueuse Et Chevronnée Du Burkina". Infos Culture du Faso (in French). Retrieved 1 November 2020.
{{cite web}}
: CS1 maint: unrecognized language (link) - ↑ "« Superflics », une série télé burkinabè aux couleurs locales". Nouvelabs (in French). 23 February 2009. Retrieved 1 November 2020.
{{cite news}}
: CS1 maint: unrecognized language (link) - ↑ "JCC 2018 : Le projet de film de Kady Traoré séduit". Burkina 24 (in French). 9 November 2019. Retrieved 1 November 2020.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Mariage de Smockey et de Kady : Le rappeur et l'actrice pour la vie". Lefaso.net (in French). 11 February 2008. Retrieved 1 November 2020.
{{cite web}}
: CS1 maint: unrecognized language (link)