അരിവാള
ചെടിയുടെ ഇനം
(കാട്ടുകടുക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഴക്കാലത്ത് ആദ്യം പ്രത്യക്ഷപ്പെടുന്ന ചെടികളിലൊന്നാണ് അരിവാള അഥവാ മഞ്ഞകാട്ടുകടുക് (ഇംഗ്ലീഷ്: Yellow Spider Flower ശാസ്ത്രീയനാമം:Cleome viscosa). ക്ലിയോമേസി കുടുംബത്തിൽ (Cleomaceae Family) ഇവയുടെ മഞ്ഞപൂക്കൾ പെട്ടെന്നു തന്നെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. നല്ല വളക്കൂറുള്ള മണ്ണിൽ ഈ ചെടി ഒരു മീറ്റർ വരെ ഉയരത്തിൽ വളരും. തുറസായ സ്ഥലങ്ങളിലാണ് അരിവാള കൂടുതലായി കാണുന്നത്. തണ്ടുകളിലും കായ്കളിലും സ്പർശിച്ചാൽ നേർത്ത ഗന്ധവും ഒട്ടലും അനുഭവപ്പെടും. മഞ്ഞപൂക്കൾക്ക് ഒന്നു മുതൽ 1.5 സെ.മീ വരെ വ്യാസമുണ്ടാകും. ചെടി മൊത്തമായും ഔഷധാവശ്യത്തിന് ഉപയോഗിക്കാറുണ്ട്. പൊട്ടുവെള്ളാട്ടി (Common Psyche) ശലഭത്തിന്റെ ലാർവയുടെ ഭക്ഷണസസ്യങ്ങളിലൊന്നാണ്. വിത്തുവഴിയാണ് പുതിയ ചെടികൾ ഉണ്ടാവുന്നത്. നെൽപ്പാടങ്ങളിൽ ഇത് ഒരു കളയാണ്. [1]
അരിവാള | |
---|---|
അരിവാള | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. viscosa
|
Binomial name | |
Cleome viscosa L.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
Cleome viscosa യുടെ ചിത്രശാല
തിരുത്തുക-
കേരളത്തിൽ സാധാരണ കാണപ്പെടുന്ന അരിവാള (കാട്ടു കടുക്)
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Cleome viscosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cleome viscosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.