കാട്ടാത്തിപ്പാറ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

കോന്നി-കൊക്കാത്തോട് വഴിയിൽ ‍അള്ളുങ്കൽ എന്ന സ്ഥലത്താണ് കാട്ടാത്തിപ്പാറ സ്ഥിതി ചെയ്യുന്നത്. ജീർണാവസ്ഥയിലായ വൻ ‍മരങ്ങളും, പക്ഷികളും, കാട്ടരുവിയുമെല്ലാം ഇവിടേക്കുള്ള യാത്രയ്ക്കിടയിലെ കാഴ്ചകളാണ്.

ഐതിഹ്യം തിരുത്തുക

പ്രണയസാക്ഷാത്കാരത്തിനായി വനത്തിലെ ആചാരങ്ങൾ ധിക്കരിച്ച ആദിവാസി യുവതിയാണത്രേ ശാപംമൂലം കാട്ടാത്തിപ്പാറയായത്.

ഭൂപ്രക്യതി തിരുത്തുക

സഹ്യപർവതനിരയുടെ ഭാഗമായ വനപ്രദേശങ്ങൾ‍‍. മേടപ്പാറ, പാപ്പിനിപ്പാറ, കുടപ്പാറ തുടങ്ങിയ കരിംപാറകൾ ചുറ്റും നിൽക്കുന്നു.കാട്ടാത്തിപ്പാറയുടെ മുകളിൽ ഒരേക്കർഭാഗം നിരപ്പായപ്രദേശമാണ്. അപൂർവയിനത്തിൽപ്പെട്ട വൃക്ഷങ്ങളും പുൽമേടുകളും ഇവിടെ ഉണ്ട്.

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാട്ടാത്തിപ്പാറ&oldid=2156293" എന്ന താളിൽനിന്ന് ശേഖരിച്ചത്