കാഞ്ഞിരംകുളം പക്ഷിസങ്കേതം

ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാടിലെ രാമനാഥപുരം ജില്ലയിലെ മുതുകുളത്തൂരിനടുത്തുള്ള സംരക്ഷിത പ്രദേശമാണ് കാഞ്ഞിരംകുളം പക്ഷിസങ്കേതം. 1989ലാണ് ഇത് സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചത്. ഇത് ചിത്രങ്കുടി പക്ഷിസങ്കേതത്തിനടുത്ത് സ്ഥിതിചെയ്യുന്നു. ഹെറോൺ ജാതിയിൽ പെടുന്ന വിവിധ തരം ദേശാടനപ്പക്ഷികളുടെ കൂട്കെട്ടുന്ന സ്ഥലമാണ് ഇവിടം. ഇവിടെയുള്ള തഴച്ചുവളരുന്ന ബാബുൾ മരങ്ങളാണ് ഇവക്ക് കൂടൊരുക്കുന്നതിന് സഹായകമായ ആവാസവ്യവസ്ഥ. അന്താരാഷ്ട്രനാമം ചിത്രഗുഡി കാഞ്ഞിരംകുളം പക്ഷിസങ്കേതം എന്നാണ്. 9°20′N 78°29′E ആണ് ഇതിന്റെ ഭൂനിർദ്ദേശാങ്കം. ഐബിഎ കോഡ് ഐഎൻ261, ക്രൈറ്റീരിയ എ1, എ4ഐ[1].

മുതകുളത്തൂരിൽനിന്ന് റോഡുമാർഗ്ഗം 8 കിലോമീറ്റർ സഞ്ചരിച്ച് ഈ പക്ഷിസങ്കേതത്തിലെത്താം. മധുര 117 കിലോമീറ്റർ അകലെയാണ്. ഏറ്റവും അടുത്തുള്ള തീവണ്ടിനിലയം 15 കിലോമീറ്റർ അകലെയുള്ള പരംകുടിയാണ് വിമാനത്താവളം മധുരയും.

പക്ഷിജാലങ്ങൾ

തിരുത്തുക

ഒക്ടോംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ധാരാളം ദേശാടനപക്ഷികൾ ഇവിടെ ചേക്കേറാനെത്തുന്നു. വർണ്ണക്കൊക്ക് (Mycteria leucocephala) , വൈറ്റ് ഐബിസ്, ബ്ളാക്ക് ഐബിസ്, ചെന്തലയൻ അരിവാൾക്കൊക്കൻ (Pseudibis papillosa), ഈഗ്രറ്റ്, ചിന്നമുണ്ടി (Egretta garzetta),എന്നീ ഇനം പക്ഷികളെ ഇവിടെ കണ്ടുവരുന്നു.