കാഞ്ചൻ കവചം
ഇന്ത്യ വികസിപ്പിച്ച മോഡുലാർ സങ്കര കവചത്തിന് നൽകപ്പെട്ട അനൗദ്യോഗിക നാമമാണ് "കാഞ്ചൻ കവചം". ചൗഭം കവചത്തിൻറെ അതേ തത്ത്വത്തിൽ അധിഷ്ഠിതമായ കാഞ്ചൻ, എന്നാൽ രാസഘടനയിൽ വ്യത്യസ്തമാണ്.[1] ഹൈദരാബാദ് നഗരത്തിലെ പ്രതിരോധ ലോഹസംസ്കരണ ഗവേഷണ ശാല (ഡിഎംആർഎൽ) സ്ഥിതി ചെയ്യുന്ന കാഞ്ചൻ ബാഗ്[2] എന്ന സ്ഥലനാമത്തിൽ നിന്നുമാണ് പ്രസ്തുത കവചത്തിന് ആ പേര് ലഭിച്ചത്.
റോൾഡ് ഹോമോജീനിയസ് കവചത്തിന്റെ (ആർഎച്ച്‍എ) അടുക്കുകൾക്കിടയിൽ സങ്കരപദാർത്ഥത്തിന്റെ ഫലകങ്ങൾ അടക്കം ചെയ്ത രീതിയിൽ നിർമ്മിക്കപ്പെടുന്ന ഇവയുടെ വിശദമായ നിർമ്മാണ സാങ്കേതികവിദ്യ പുറത്തുവിടപ്പെട്ടിട്ടില്ല. ഉപയോഗ സാഹചര്യങ്ങൾക്കനുസരിച്ച് അടുക്കുകളുടെ എണ്ണം വ്യത്യാസപ്പെടാറുണ്ട്. കവചഭേദന ആയുധങ്ങളെയും(എപിഡിഎസ്) ആൻറി-ടാങ്ക് പോർമുനകളെയും പ്രതിരോധിക്കാൻ കഴിവുള്ള കാഞ്ചൻ എപിഎഫ്‍എസ്ഡിഎസ്-കളെ ചെറുക്കും എന്ന് കരുതപ്പെടുന്നു[3]
1980-കളിലെ പരീക്ഷണവേളയിൽ അർജുൻ ടാങ്കിൽ ഉപയോഗിക്കപ്പെട്ട കാഞ്ചൻ കവചം, ഒരു 106 mm ആർസിഎൽ തോക്കിനെ അതിജീവിക്കുകയുണ്ടായി. 2000 ആണ്ടിലെ പരീക്ഷണങ്ങളിൽ കാഞ്ചൻ, പോയിൻറ് ബ്ലാങ്ക് ദൂരത്തിൽ നിന്നുള്ള ഒരു ടി-72 വെടി അതിജീവിച്ചു. ഇതിനു പുറമേ എല്ലായിനം എച്ച്‍ഇഎസ്‍എച്ച്കളെയും എപിഎഫ്‍എസ്ഡിഎസ്കളെയും (ഇസ്രായേലി എപിഎഫ്‍എസ്ഡിഎസ് ഉൾപ്പെടെ) അതിജീവിക്കുകയുണ്ടായി.
തേനട ആകൃതിയിൽ ഭാരക്കുറവും ഒതുക്കവും ഉള്ള പുതിയയിനം കാഞ്ചൻ നോൺ-എനർജെറ്റിക് റിയാക്ടീവ് കവചം (എൻഇആർഎ) അർജുൻ ടാങ്കിൽ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.[4]
പ്രവർത്തനം
തിരുത്തുകഒരു വേധ-ആയുധം കവചത്തിൽ വന്ന് പതിക്കുമ്പോൾ സങ്കോച-വികാസങ്ങൾക്ക് വിധേയമായി അത് തടയപ്പെടുന്നു. റോൾഡ് ഹോമോജീനിയസ് അടുക്കിൽ വച്ച് സങ്കോചത്തിന് വിധേയമാകുന്ന ആയുധം സങ്കരപദാർത്ഥത്തിന്റെ അടുക്കിൽ വച്ച് വികാസത്തിനും വിധേയമാകുന്നു. ഇത്തരത്തിലുള്ള നിരവധി അടുക്കുകളിലൂടെ കടന്ന് പോകേണ്ടി വരുന്നതോടെ വേധ-ആയുധം തകരുന്നു. ഈ രീതിയിലാണ് കവചം, കവചഭേദന ആയുധങ്ങളെയും(എപിഡിഎസ്) ആൻറി-ടാങ്ക് പോർമുനകളെയും തടുക്കുന്നത്
രാസഘടന
തിരുത്തുക1980-കളിൽ കാഞ്ചൻ സങ്കരത്തിൽ സെറാമിക്, അലൂമിന, ഫൈബർഗ്ലാസ് എന്നിവ കൂടാതെ മറ്റ് ചില പദാർഥങ്ങളും ചേർക്കപ്പെട്ടിരുന്നു. 350mm, 315mm എന്നിങ്ങനെ രണ്ട് വ്യത്യസ്ത കനത്തിലുള്ള ആർഎച്ച്‍എ ഫലകങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നു. ഇവയുടെ ഭാരം 120mm ആർഎച്ച്‍എ-യുടെതിൻ തുല്യമായിരുന്നു. അതായത് ഒരേ ഭാരമുള്ള കവചങ്ങളിൽ, കാഞ്ചൻ കവചത്തിൻ വ്യാപ്തം കൂടുതലാണ്. ടാങ്ക്-വേധ ആയുധങ്ങൾക്ക് സാന്ദ്രത കൂടിയ കവചങ്ങളെ ഭേദിക്കുവാൻ പ്രയാസമാണ്.[5]
1980-കൾക്ക് ശേഷം കാഞ്ചൻ കവചം ധാരാളം പരിഷ്കരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ലോഹസങ്കരണ ശാസ്ത്രത്തിലുണ്ടായ പുരോഗതി ആർഎച്ച്‍എ-യുടെ വ്യാപ്ത-പിണ്ഡ അനുപാതം മെച്ചപ്പെടുത്തിയിട്ടുണ്ട്. സങ്കരപദാർത്ഥവും സമാനമായ പരിഷ്കരണങ്ങൾക്ക് വിധേയമായി.
References
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-25. Retrieved 2011-07-25.
- ↑ http://maps.google.co.uk/maps/place?ftid=0x3bcba29d6e18be0d:0x4581fdc1badae0c0&q=Kanchan+Bagh,+Hyderabad&gl=uk&ei=tgLgS7rKJ4eD_Aaf1bmcCA&sll=17.333092,78.506447&sspn=0.021303,0.032015&ie=UTF8&ll=17.335471,78.501617&spn=0,0&t=h&z=17&iwloc=A
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-14. Retrieved 2014-12-31.
- ↑ http://www.globalsecurity.org/military/world/india/arjun-mk-ii.htm
- ↑ http://www.militaryphotos.net/forums/showthread.php?89961-Indian-Armed-Forces/page108
External links
തിരുത്തുക- Kanchan Armour - FrontierIndia.net Archived 2011-07-25 at the Wayback Machine.
- NERA Armor - Globalsecurity.org