കാഞ്ചനബുരി (തായ്: กาญจนบุรี, ഉച്ചാരണം [kāːn.t͡ɕā.ná(ʔ).bū.rīː]) തായ്‌ലൻഡിലെ കാഞ്ചനബുരി പ്രവിശ്യയിലെ ഒരു നഗര മുനിസിപ്പാലിറ്റിയാണ്. ബാങ്കോക്കിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ പടിഞ്ഞാറ് കാഞ്ചനബുരി പ്രവിശ്യയ്ക്കുള്ളിൽ ഇരവാൻ ദേശീയോദ്യാനത്തിന് തെക്കുകിഴക്കായാണ് നഗരം സ്ഥിതിചെയ്യുന്നത്.[1] 2006-ൽ 31,327 ജനസംഖ്യയുണ്ടായിരുന്നു. 2017ൽ ഇത് 25,651 ആയി കുറഞ്ഞു. ബാൻ ന്യൂയ, ബാൻ തായ് എന്നീ ടാംബണുകളും പാക്ക് ഫ്രൊയെക്, താ മഖാം എന്നിവയുടെ ഭാഗങ്ങളും, മുവാങ് കാഞ്ചനബുരി ജില്ലയുടെ മുഴുവൻ ഭാഗങ്ങളും അതുപോലെ താ മുവാങ് ജില്ലയിലെ ടാംബോൺ താ ലോയുടെ ഭാഗങ്ങളും ഈ നഗര ഉൾക്കൊള്ളുന്നു.

ചരിത്രം

തിരുത്തുക

18-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ, രാമ ഒന്നാമൻ രാജാവ്, ഇന്നത്തെ ലത് യാ ഉപജില്ലയിൽ ബർമീസ് ആക്രമണങ്ങൾക്കെതിരായ ഒരു പ്രതിരോധ ഔട്ട്‌പോസ്റ്റായാണ് കാഞ്ചനബുരി സ്ഥാപിച്ചത്. 1833-ൽ, രാമ മൂന്നാമൻ രാജാവിൻ്റെ ഭരണകാലത്ത് നഗരം 16 കിലോമീറ്റർ തെക്കുകിഴക്കായി നദിക്കരയിലൂടെ ഇന്നത്തെ സ്ഥലത്തേക്ക് നഗരം മാറ്റി സ്ഥാപിച്ചു.[2]

ആയുത്തായ കാലഘട്ടം മുതൽ തോൺബുരി, രത്തനകോസിൻ കാലഘട്ടങ്ങൾ വരെ, ബർമീസ് അധിനിവേശങ്ങളെ പ്രതിരോധിക്കാനുള്ള ഒരു പ്രധാന കേന്ദ്രമായിരുന്നു കാഞ്ചനബുരി. ടാംബോൺ ലാറ്റ് യാ (ഇന്നത്തെ ഖാവോ ചോൻ കൈ) ജില്ലയിലാണ് പഴയ പട്ടണം സ്ഥിതി ചെയ്തിരുന്നത്. 1831-ൽ, രാമ മൂന്നാമൻ രാജാവ് നഗരത്തെ തെക്കുകിഴക്കായി 16 കിലോമീറ്റർ ദൂരത്തേക്ക് മാറ്റി, ഖാവോ യായ് നദിയുടെയും ഖാവോ നോയ് നദിയുടെയും സംഗമസ്ഥാനത്തേയ്ക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. അത് ഇന്നത്തെ നഗരത്തിൻ്റെ സ്ഥാനമാണ്.[3] 1935 മാർച്ച് 25-ന്, ഏകദേശം 2.08 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബാൻ ന്യൂയ ഉപജില്ലയ്ക്കും ബാൻ തായ് ഉപജില്ലയ്ക്കും വേണ്ടി ഒരു രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.

ഭൂമിശാസ്ത്രം

തിരുത്തുക
 
ഖ്വാവെ നോയി, ഖ്വാവെ യായ് നദികൾ.

ഖ്വാവെ നോയി, ഖ്വാവെ യായ് നദികൾ മായെ ക്ലോംഗ് നദിയിൽ സംഗമിക്കുന്ന സ്ഥലത്ത് നദിയുടെ വടക്കൻ തീരത്ത് വ്യാപിച്ചുകിടക്കുന്ന കാഞ്ചനബുരി നഗരം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ഒരു പർവതനിരയുടെ അരികിലുള്ള അതിൻ്റെ സ്ഥാനം മധ്യ തായ്‌ലൻഡിലെ മറ്റ് പ്രവിശ്യകളേക്കാൾ വളരെ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്നു.

സാമ്പത്തികം

തിരുത്തുക

നഗരത്തിന് രണ്ട് പ്രധാന വാണിജ്യ ജില്ലകളുണ്ട്: ഡൗണ്ടൗൺ ഏരിയയിൽ ഓഫീസ് കെട്ടിടങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവയുള്ള നിരവധി തെരുവുകളുടെ ഒരു ശൃംഖല അടങ്ങിയിരിക്കുന്നു; റിവർ ഫ്രണ്ട് ഏരിയയിലെ ബിസിനസ്സുകൾ കൂടുതലും പടിഞ്ഞാറ് ഭാഗത്ത് റിവർ ക്വായ് റോഡിനോട് ചേർന്നാണ്. വർഷത്തിലൊരിക്കൽ ഒരു വിനോദപ്രദർശനം നഗരത്തിൽ വരുകയും പാലത്തിനോട് ചേർന്നുള്ള സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്യുന്നു. രാത്രിയിൽ നടത്തുന്ന ഒരു ചെറിയ വെടിക്കെട്ട് പ്രദർശനത്തിൽ പാലത്തിൻ്റെ യുദ്ധകാല ബോംബിംഗ് വീണ്ടും അവതരിപ്പിക്കുന്നു.

ബുദ്ധമതം

തിരുത്തുക

ബുദ്ധ സന്യാസിയായിരുന്ന പ്രഭവനവീരിയഖുൻ്റെ ജന്മസ്ഥലമാണ് കാഞ്ചനബുരി. വലിയ ചുണ്ണാമ്പുകല്ല് ഗുഹാ സംവിധാനത്തിനുള്ളിൽ നിരവധി ചെറു ഗുഹാ ആരാധനാലയങ്ങളുടെ പരമ്പരയുള്ള ബുദ്ധക്ഷേത്രമായ വാട്ട് താം ഫു വായുടെ തെക്കുകിഴക്കായി 5 കിലോമീറ്റർ (3.1 മൈൽ) ദൂരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഓരോ ചെറുഗുഹയിലും ബുദ്ധൻ്റെ ജീവിതത്തിൻ്റെ വ്യത്യസ്ത ഘട്ടങ്ങളിലുള്ള പ്രതിമയുണ്ട്. അടുത്തുള്ള ടൈഗർ ടെമ്പിളിലേക്കുള്ള (അടഞ്ഞത്) ഏറ്റവും എളുപ്പമുള്ള ആക്സസ് പോയിൻ്റായി ഇവിടെ ഇതുകൂടാതെ ഒരു വിപാസന ധ്യാന കേന്ദ്രവുമുണ്ട്.

ഡെത്ത് റെയിൽവേ

തിരുത്തുക
 
ക്വായ് നദിക്ക് കുറുകെയുള്ള പാലം.

1942-ൽ കാഞ്ചനബുരി ജപ്പാൻ്റെ നിയന്ത്രണത്തിലായിരുന്നു. ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായ് (1957), റിട്ടേൺ ഫ്രം ദി റിവർ ക്വായ് (1989), ദി റെയിൽവേ മാൻ (2013) എന്നീ സിനിമകളിൽ അവതരിക്കപ്പെട്ട സാങ്കൽപ്പിക കഥകൾക്ക് പ്രചോദനമായ ഒരു സംഭവമായ ഏഷ്യൻ നിർബന്ധിത തൊഴിലാളികൾ, അനുബന്ധ യുദ്ധത്തടവുകാർ എന്നിവരെക്കൊണ്ട് കുപ്രസിദ്ധമായ ബർമ റെയിൽവേയുടെ പാലം നിർമ്മിച്ച സംഭവും ഇവിടെയാണ് അരങ്ങേറിയത്. പദ്ധതിയിൽ ജോലി ചെയ്തിരുന്ന പകുതിയോളം തടവുകാരും രോഗം, ദുരുപയോഗം അല്ലെങ്കിൽ അപകടങ്ങൾ എന്നിവ മൂലം മരിച്ചു. പാലം പണിയാൻ വർക്ക് ക്യാമ്പായി ഉപയോഗിച്ചിരുന്ന ടമാർകൻ ഉൾപ്പെടെ, നഗരത്തിലോ നഗരത്തിനടുത്തോ നാല് യുദ്ധത്തടവുകാരെ പാർപ്പിക്കുന്ന ക്യാമ്പുകൾ ഉണ്ടായിരുന്നു.[4][5] റെയിൽവേ ലൈൻ പൂർത്തിയായ ശേഷം മിക്ക തടവുകാരും കാഞ്ചനബുരി പ്രദേശത്ത് കേന്ദ്രീകരിക്കുകയും അവരിൽ പലരേയും പലപ്പോഴും ജപ്പാനിലേക്കോ ഫ്രഞ്ച് ഇൻഡോ-ചൈനയിലേക്കോ അയയ്ക്കുകയും ചെയ്തിരുന്നു.[6]

കാഞ്ചനബുരിയിൽ, മരിച്ചവരുടെ സ്മരണയ്ക്കായി ഒരു സ്മാരകവും രണ്ട് മ്യൂസിയങ്ങളും ഉണ്ട്. 2003 മാർച്ചിൽ, തായ്‌ലൻഡ്-ബർമ റെയിൽവേ സെൻ്റർ തുറക്കുകയും പാലത്തിനും ഡെത്ത് റെയിൽവേയ്‌ക്കുമായി സമർപ്പിച്ചിരിക്കുന്ന JEATH (ജാപ്പനീസ്-ഇംഗ്ലീഷ്-അമേരിക്കൻ-ഓസ്‌ട്രേലിയൻ-തായ്-ഹോളണ്ട്) യുദ്ധ മ്യൂസിയം സ്ഥാപിക്കുകയും ചെയ്തു.[7] കാഞ്ചനബുരി യുദ്ധ ശ്മശാനവും ഈ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.[8] കാഞ്ചനബുരിയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ (3.1 മൈൽ) അകലെയായി ചുങ്കായ് യുദ്ധ സെമിത്തേരി സ്ഥിതി ചെയ്യുന്നു.[9]

കാലാവസ്ഥ

തിരുത്തുക

കാഞ്ചനബുരിയിൽ ഉഷ്ണമേഖലാ സാവന്ന കാലാവസ്ഥയുണ്ട് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം Aw). ഇവിടുത്തെ ശീതകാലം വരണ്ടതും വളരെ ചൂടുള്ളതുമാണ്. ഏപ്രിൽ വരെ താപനില ഉയരുന്നതിനാൽ വളരെ ചൂട് അനുഭവപ്പെടുന്ന ഇവിടുത്തെ ശരാശരി പ്രതിദിന താപനില പരമാവധി 38.2 °C (100.8 °F) ആണ്. മെയ് മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ കാലത്ത് കനത്ത മഴയും പകൽ സമയത്ത് കുറച്ച് തണുത്ത താപനിലയും ഉണ്ടാകുന്നു, എന്നിരുന്നാലും രാത്രികളിൽ ചൂട് തുടരുന്നു.

Kanchanaburi (1991–2020, extremes 1952-present) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 38.4
(101.1)
40.8
(105.4)
42.3
(108.1)
44.0
(111.2)
42.8
(109)
40.6
(105.1)
39.7
(103.5)
39.4
(102.9)
39.8
(103.6)
36.0
(96.8)
38.0
(100.4)
36.4
(97.5)
44.0
(111.2)
ശരാശരി കൂടിയ °C (°F) 33.0
(91.4)
35.3
(95.5)
37.0
(98.6)
38.0
(100.4)
36.3
(97.3)
34.8
(94.6)
33.9
(93)
33.8
(92.8)
33.7
(92.7)
32.4
(90.3)
32.1
(89.8)
31.7
(89.1)
34.33
(93.79)
പ്രതിദിന മാധ്യം °C (°F) 26.3
(79.3)
28.2
(82.8)
29.9
(85.8)
31.1
(88)
30.2
(86.4)
29.4
(84.9)
28.8
(83.8)
28.6
(83.5)
28.3
(82.9)
27.7
(81.9)
26.9
(80.4)
25.7
(78.3)
28.42
(83.17)
ശരാശരി താഴ്ന്ന °C (°F) 20.4
(68.7)
22.1
(71.8)
24.3
(75.7)
25.6
(78.1)
25.7
(78.3)
25.3
(77.5)
24.9
(76.8)
24.8
(76.6)
24.5
(76.1)
23.7
(74.7)
22.3
(72.1)
20.3
(68.5)
23.66
(74.58)
താഴ്ന്ന റെക്കോർഡ് °C (°F) 5.5
(41.9)
12.1
(53.8)
13.9
(57)
17.9
(64.2)
20.5
(68.9)
22.9
(73.2)
21.1
(70)
22.2
(72)
20.2
(68.4)
17.0
(62.6)
11.6
(52.9)
6.8
(44.2)
5.5
(41.9)
മഴ/മഞ്ഞ് mm (inches) 7.6
(0.299)
18.3
(0.72)
39.4
(1.551)
66.4
(2.614)
139.4
(5.488)
98.9
(3.894)
106.0
(4.173)
100.6
(3.961)
219.0
(8.622)
206.3
(8.122)
44.6
(1.756)
7.2
(0.283)
1,053.7
(41.484)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) 0.8 1.1 2.6 4.2 10.1 10.0 10.6 11.0 13.8 12.0 3.5 0.8 80.5
% ആർദ്രത 64.5 62.5 62.6 63.4 69.9 72.1 73.1 73.9 76.5 79.4 72.3 65.9 69.7
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 263.5 245.8 238.7 240.0 155.0 114.0 117.8 117.8 108.0 145.7 186.0 260.4 2,192.7
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 8.5 8.7 7.7 8.0 5.0 3.8 3.8 3.8 3.6 4.7 6.2 8.4 6.0
Source #1: World Meteorological Organization[10]
ഉറവിടം#2: Office of Water Management and Hydrology, Royal Irrigation Department (sun 1981–2010)[11](extremes)[12]
  1. "Distance: Bangkok to Kanchanaburi". Google Maps. Retrieved 25 June 2015.
  2. "Thailand Travel Guide for Kanchanaburi". Tourism Authority of Thailand (TAT). Retrieved 2014-08-09.
  3. "The official website of Tourism Authority of Thailand".
  4. "Section 1". Far East POW Family. Retrieved 29 January 2022.
  5. "Tamarkan, Tha Makham 56.20km - Thailand". 2/4th Machine Gun Battalion Ex Members Association. Retrieved 28 January 2022.
  6. "17d. Kanchanaburi". US POWs Thai-Burma Railway. Retrieved 29 January 2022.
  7. "The Jeath War Museum". Tourism Authority of Thailand (TAT). Archived from the original on 26 June 2015. Retrieved 18 May 2015.
  8. "Kanchanaburi War Cemetery (Don Rak)". Tourism Authority of Thailand (TAT). Archived from the original on 15 June 2012. Retrieved 18 May 2015.
  9. "Chungkai War Cemetery". Commonwealth War Graves Commission. Retrieved 28 January 2022.
  10. "World Meteorological Organization Climate Normals for 1991–2020". World Meteorological Organization. Retrieved 12 October 2023.
  11. "ปริมาณการใช้น้ำของพืชอ้างอิงโดยวิธีของ Penman Monteith (Reference Crop Evapotranspiration by Penman Monteith)" (PDF) (in തായ്). Office of Water Management and Hydrology, Royal Irrigation Department. p. 77. Retrieved 4 August 2016.
  12. "Climatological Data for the Period 1981–2010". Thai Meteorological Department. Retrieved 4 August 2016.
"https://ml.wikipedia.org/w/index.php?title=കാഞ്ചനബുരി&oldid=4135206" എന്ന താളിൽനിന്ന് ശേഖരിച്ചത്