ലെൻസ്

(കാചം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലെൻസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ലെൻസ് (വിവക്ഷകൾ) എന്ന താൾ കാണുക. ലെൻസ് (വിവക്ഷകൾ)

പ്രകാശത്തെ കടത്തിവിടുകയും അപവർത്തിപ്പിക്കുകയും ചെയ്യുന്ന പൂർണ്ണമായോ ഭാഗികമായോ അക്ഷസമമിതീയമായ (axial symmetric) പ്രകാശികോപകരണമാണ്‌ ലെൻസ് അഥവാ കാചം. രണ്ട് ഗോളോപരിതലത്തോടു കൂടിയ ഒരു സുതാര്യ മാധ്യമത്തിന്റെ ഭാഗമാണ്‌ ലെൻസ്. ലെൻസ് പ്രധാനമായും രണ്ടു വിധമുണ്ട്. ഉത്തലകാചവും അവതലകാചവും.

ഒരു ലെൻസ്.
പ്രകാശത്തെ ഒരിടത്ത് കേന്ദ്രീകരിപ്പിക്കുന്നതിനും ലെൻസ് ഉപയോഗിക്കാം.

ഉത്തലകാചംതിരുത്തുക

മധ്യഭാഗം ഉയർന്നുകാണപ്പെടുന്ന ലെൻസുകളാണ്‌ ഉത്തലകാചങ്ങൾ (Convex lens). കോൺവെക്സ് ലെൻസ്. പ്രകാശത്തെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നതിനാൽ ഇവയെ സംവ്രജനകാചം (Converging lens) എന്നും വിളിക്കുന്നു.

അവതല കാചം അഥവാ നതമധ്യ കാചംതിരുത്തുക

പ്രകാശത്തെ വിവ്രജിപ്പിക്കുന്ന ഇനം ലെൻസാണ്‌ അവതലകാചം (Concave lens) അഥവാ നതമധ്യ കാചം. ഇതിന്റെ മധ്യഭാഗം കുഴിഞ്ഞിരിക്കും. പ്രകാശത്തെ വിവ്രജിപ്പിക്കുന്നതിനാൽ ഇവയെ വിവ്രജനകാചം (Diverging lens) എന്നും വിളിക്കുന്നു.

ലെൻസുമായി ബന്ധപ്പെട്ട പദങ്ങൾതിരുത്തുക

വക്രതാകേന്ദ്രം (Center of curvature)തിരുത്തുക

ഒരു ലെൻസിന്റെ രണ്ട് ഉപരിതലങ്ങളിൽ ഓരോന്നും ഓരോ ഗോളത്തിന്റെ ഭാഗങ്ങളാണ്‌. ഈ ഗോളത്തിന്റെ കേന്ദ്രമാണ്‌ വക്രതാകേന്ദ്രം എന്നു പറയുന്നത്.

മുഖ്യ അക്ഷം( Principal axis)തിരുത്തുക

ഒരു ലെൻസിന്റെ വക്രതാകേന്ദ്രത്തിലൂടെ കടന്നു പോകുന്ന നേർ രേഖയാണ്‌ മുഖ്യ അക്ഷം.

പ്രാകാശിക കേന്ദ്രം (Optic Center)തിരുത്തുക

ഒരു ലെൻസിന്റെ മധ്യ ബിന്ദുവിനെ പ്രാകാശികകേന്ദ്രം എന്നു പറയുന്നു.

മുഖ്യ ഫോക്കസ് (Principal Focus)തിരുത്തുക

ഒരു കോൺവെക്സ് ലെൻസിന്റെ മുഖ്യ അക്ഷത്തിനു സമീപവും സമാന്തരവുമായി പതിക്കുന്ന ഒരു ലെൻസിൽ കൂടി കടന്ന് മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെൻസിന്റെ മുഖ്യഫോക്കസ് അഥവാ മുഖ്യനാഭി എന്നു പറയുന്നു. ഒരു കോൺകേവ് ലെൻസിന്റെ മുഖ്യ അക്ഷത്തിനു സമീപവും സമാന്തരവുമായി പതിക്കുന്ന ഒരു ലെൻസിൽ കൂടി കടന്ന് മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ നിന്നും പരസ്പരം അകന്നുപോകുന്നു. ഈ ബിന്ദുവിനെ കോൺകേവ് ലെൻസിന്റെ മുഖ്യഫോക്കസ് എന്നു പറയുന്നു.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

ശാസ്ത്രപുസ്തകം എട്ടാം ക്ലാസ്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 
Thin lens simulation
"https://ml.wikipedia.org/w/index.php?title=ലെൻസ്&oldid=3728329" എന്ന താളിൽനിന്ന് ശേഖരിച്ചത്