കാംഡെബൂ ദേശീയോദ്യാനം
കാംഡെബൂ ദേശീയോദ്യാനം, ദക്ഷിണാഫ്രിക്കയിലെ അർദ്ധ മരുഭൂപ്രദേശമായ കാരൂവിൽ സ്ഥിതിചെയ്യുന്നതും ഏതാണ്ട് പൂർണ്ണമായും ഗ്രാഫിറ്റ്-റെയ്‍നെറ്റ് എന്ന ഈസ്റ്റേറ്റ് കേപ് പട്ടണത്താൽ വലയം ചെയ്തു കിടക്കുന്നതുമായ ഒരു ദേശീയോദ്യാനമാണ്.
കാംഡെബൂ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Eastern Cape, South Africa |
Nearest city | Graaf-Reinet |
Coordinates | 32°15′S 24°30′E / 32.250°S 24.500°E |
Area | 194.05 കി.m2 (74.92 ച മൈ) |
Established | 1979 (Karoo Nature Reserve) 30 October 2005 (Camdeboo National Park) |
Governing body | South African National Parks |
www |
2005 ഒക്ടോബർ 30 ന് ദക്ഷിണാഫ്രിക്കയിലെ നാഷണൽ പാർക്ക് മാനേജ്‍മെൻറിൻറെ നേതൃത്വത്തിൽ സൗത്ത് ആഫ്രിക്കയിലെ 22 ആമത്തെ ദേശീയ പാർക്ക് ആയി കാംഡെബൂ ദേശീയോദ്യാനം പ്രഖ്യാപിക്കപ്പെട്ടു. 194 ചതുരശ്ര കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി. സർക്കാർ, കൺസർവേഷൻ ഗ്രൂപ്പുകൾ, ബന്ധപ്പെട്ട ഓഹരയുടമകൾ എന്നിവരുമായുള്ള വിപുലമായ കൂടിയാലോചനകൾക്കും നിരന്തരമായ ചർച്ചകൾക്കും ശേഷം, പരിസ്ഥിതി സംരക്ഷണത്തിൻറെയും ടൂറിസത്തിൻറെയും ചുമതലയുള്ള മന്ത്രി മാർഥിനസ് വാൻ ഷാൽക്വിക്, ഗ്രാഫിറ്റ്-റെയ്‍നെറ്റിനെ ചുറ്റിപ്പറ്റിയുള്ള പ്രദേശം സൗത്ത് ആഫ്രിക്കയുടെ 22-ാമത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്കയിലെ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF-SA) ഈ പദ്ധതിക്ക് അവരുടെ കൈവശത്തിലുണ്ടായിരുന്ന 14500 ഹെക്ടർ കാരു നേച്ചർ റിസർവ് പ്രദേശം സംഭാവന ചെയ്തിരുന്നു. പദ്ധതിയുടെ മുഖ്യആകർഷണം ഇതാണ്. ദേശീയോദ്യാനത്തിൻറെ പേര് കൂടിയാലോചനയിലൂടെ കാംഡെബൂ ദേശീയോദ്യനം എന്നു നിശ്ചയിക്കുകയും ചെയ്തു.