കഹുരിപാൻ

പതിനൊന്നാം നൂറ്റാണ്ടിലെ ജാവനീസ് സാമ്രാജ്യം

കഹുരിപാൻ (കുരിപാൻ എന്നും അറിയപ്പെടുന്നു) പതിനൊന്നാം നൂറ്റാണ്ടിലെ ജാവനീസ് ഹിന്ദു-ബുദ്ധമത രാജ്യമായിരുന്നു. കിഴക്കൻ ജാവയിലെ ബ്രാന്റാസ് നദീതടത്തിന്റെ തീരത്തായിരുന്നു ഇതിന്റെ തലസ്ഥാനം സ്ഥിതിചെയ്തിരുന്നത്. 1019 നും 1045 നും ഇടയിലുള്ള ചെറിയൊരു കാലഘട്ടത്തിൽ മാത്രം നിലനിന്നിരുന്നതും ശ്രീവിജയ ആക്രമണത്തിനുശേഷം മെഡാംഗ് രാജ്യത്തിന്റെ അവശിഷ്ടങ്ങളിന്മേൽ പടുത്തുയർത്തപ്പെട്ടതുമായ ഈ രാജ്യത്തിന്റെ ഏക രാജാവ് എയർലാംഗയായിരുന്നു. പിന്നീട് 1045-ൽ എയർലാംഗ തന്റെ രണ്ട് ആൺമക്കൾക്കുവേണ്ടി സ്ഥാനത്യാഗം ചെയ്യുകയും രാജ്യത്തെ ജംഗാല, പഞ്ജാലു (കദിരി) എന്നിങ്ങനെ വിഭജിക്കുകയും ചെയ്തു.[1]:144–147

കഹുരിപാൻ

1019–1045
Kehuripan was the predecessor of Janggala and Panjalu (Kadiri)
Kehuripan was the predecessor of Janggala and Panjalu (Kadiri)
തലസ്ഥാനംKahuripan (estuarine of Brantas river somewhere around modern Surabaya and Pasuruan)
പൊതുവായ ഭാഷകൾOld Javanese, Sanskrit
മതം
Kejawen, Hinduism, Buddhism
ഭരണസമ്പ്രദായംMonarchy
Raja 
• 1019–1045
Airlangga
ചരിത്രം 
• Airlangga reunite the former kingdom of Medang after fell under King Wurawari attack from Lwaram
1019
• Airlangga divided his kingdom into Janggala and Panjalu (Kediri)
1045
നാണയവ്യവസ്ഥNative gold and silver coins
മുൻപ്
ശേഷം
Medang Kingdom
Janggala
Kediri (historical kingdom)

മേഡാങ്ങിന്റെ പതനം

തിരുത്തുക

രാജ്ഞി മഹേന്ദ്രദത്തയുടെയും (മെഡാക്കിലെ ഇസിയാന രാജവംശത്തിലെ രാജകുമാരിയും ധർമ്മവാങ്‌സയുടെ സഹോദരിയും) ഉദയന വർമദേവ (ബാലിയിലെ വർമ്മദേവ രാജവംശത്തിലെ രാജാവ്) എന്നിവരുടെ പുത്രനായിരുന്നു എയർലാംഗ. ബാലിയിൽ ജനിക്കുകയും വളരുകയും ചെയ്ത എയർലാംഗ അമ്മാവനും രാജാവുമായ ധർമ്മവാങ്‌സയുടെ രക്ഷാകർതൃത്വത്തിൽ മെഡാങ്ങിലെ വാട്ടുഗലുഹ് കൊട്ടാരത്തിൽ തന്റെ യൗവനകാലം ചെലവഴിച്ചു. ധർമ്മവാങ്‌സയുടെ മകളിലൊരാളാളും കസിനുമായ രാജകുമാരിയുമായി എയർ‌ലംഗയുടെ വിവാഹനിശ്ചയം നടത്തപ്പെടുകയും അങ്ങനെ വിവാഹം കൊട്ടാരത്തിൽവച്ചു നടക്കുകയും ചെയ്തു. അക്കാലത്ത്, മെഡാങ് ഒരു ശക്തമായ രാജ്യമായിത്തീരുകയും ബാലിയുമായി സഖ്യം സ്ഥാപിക്കുകയും കീഴ്പ്പെടുത്തുകയോ ചെയ്തതോടൊപ്പം പടിഞ്ഞാറൻ കലിമന്തനിൽ ഒരു കോളനി സ്ഥാപിക്കുകയും ചെയ്തു. ശ്രീവിജയ സാമ്രാജ്യത്തിന്റെ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് മേഡാങിനെ ഒരു പ്രാദേശിക ശക്തിയായി ഉയർത്താൻ ധർമ്മവാങ്‌സ അതിയായി ആഗ്രഹിച്ചു. ശ്രീവിജയയ്‌ക്കെതിരെ നാവിക ആക്രമണം നടത്തിയ അദ്ദേഹം പാലെംബാങ്ങിനെ പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടു. ജാവനീസ് മെഡാങ് ആക്രമണകാരികളെ പിന്തിരിപ്പിക്കുന്നതിൽ ശ്രീവിജയ വിജയിച്ചു.

പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ കിഴക്കൻ ജാവനീസ് സാമ്രാജ്യമായ ഇസിയാന രാജവംശത്തിന് സംഭവിച്ച ഭീകരമായ ഒരു വിപത്തിനെക്കുറിച്ച് കൊൽക്കത്ത ശിലാ ലിഖിതം (1041 കാലഘട്ടം) വിവരിക്കുന്നു. 1006-ൽ ല്വാറാമിൽ നിന്നുള്ള ഒരു സാമന്ത രാജാവായ വുരാവരി രാജാവിനാൽ പ്രോത്സാഹിപ്പിക്കപ്പെട്ട ഒരു കലാപത്തിന്റെ ഫലമായി വാതുഗലുഹ് തലസ്ഥാനം നശിപ്പിക്കപ്പെട്ടു. ഭരണത്തിലുണ്ടായിരുന്ന രാജാവ് ധർമ്മവാങ്‌സ അദ്ദേഹത്തിന്റെ കുടുംബത്തോടും നിരവധി പ്രജകളോടുമൊപ്പം കൊലപ്പെടുത്തപ്പെട്ടു. അക്കാലത്ത് പതിനാറുവയസ്സുള്ള ചെറുപ്പക്കാരനായ എയർലാംഗയ്ക്ക് മാത്രമാണ് പരിക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞത്.[2] പുരാവൃത്തപ്രകാരം ധർമ്മവാങ്‌സ കൊട്ടാരത്തിൽ നടന്ന എയർലാംഗയുടെ വിവാഹ ചടങ്ങിനിടെയാണ് മേദാങ്ങിന്റെ പ്രലയ (മരണം) എന്ന് വിളിക്കപ്പെടുന്ന ഈ വിപത്ത് സംഭവിച്ചത്.

സാമ്രാജ്യത്തിനെതിരായ ആക്രമണത്തിന് മേഡാങ്ങിനെതിരായ ശ്രീവിജയയുടെ ഒരു പ്രതികാരമായിരുന്നു ഈ ആക്രമണം എന്ന് ചരിത്രകാരന്മാർ ഇന്ന് ശക്തമായി അഭിപ്രായപ്പെടുന്നു. വാതുഗലുഹ് കൊട്ടാരം കൊള്ളയടിച്ച് കത്തിച്ച വുരാവാരി ജാവയിലെ ശ്രീവിജയയുടെ ഒരു സഖ്യകക്ഷിയായിരുന്നിരിക്കാം. തന്റെ കാവൽക്കാരനായ നരോത്തമയ്‌ക്കൊപ്പം എയർലാംഗ വനത്തിലേയ്ക്ക് രക്ഷപ്പെട്ട് വനഗിരിയിൽ (ഇന്നത്തെ വോനോഗിരി, മദ്ധ്യ ജാവ) ഒരു സന്യാസിയായി ജീവിതം നയിച്ചു.

1019-ൽ, വനഗിരിയിൽ സന്യാസത്തിൽ വർഷങ്ങളോളം പ്രവാസിയായി കഴിഞ്ഞതിനുശേഷം, മുൻ ഇസിയാന രാജവംശത്തോട് കൂറു പുലർത്തിയിരുന്ന ഉദ്യോഗസ്ഥരിൽ നിന്നും രാജപ്രതിനിധികളിൽനിന്നും എയർലാംഗ പിന്തുണ ശേഖരിക്കുകയും മുമ്പ് മെഡാംഗ് രാജ്യത്തിന്റെ അധീനതയിലുണ്ടായിരുന്നതും ധർമ്മവാങ്‌സയുടെ മരണശേഷം വിഘടിച്ചുപോയതുമായ പ്രദേശങ്ങളെ ഒന്നിപ്പിക്കാൻ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം തന്റെ അധികാരം ശക്തിപ്പെടുത്തിയതോടൊപ്പം ഒരു പുതിയ രാജ്യം സ്ഥാപിക്കുകയും ശ്രീവിജയയുമായി സമാധാനം സ്ഥാപിക്കുകയും ചെയ്തു. പുതിയ രാജ്യത്തെ കഹുരിപാൻ രാജ്യം എന്ന് വിളിക്കപ്പെടുകയും കിഴക്ക് പസുരുവാൻ മുതൽ പടിഞ്ഞാറ് മദിയൂൺ വരെ വ്യാപിക്കുകയും ചെയ്തിരുന്നു. 1025-ൽ, ശ്രീവിജയ സാമ്രാജ്യം ക്ഷയിച്ചുതുടങ്ങിയപ്പോൾ എയർലങ്ക കഹുരിപന്റെ ശക്തിയും സ്വാധീനവും വർദ്ധിപ്പിച്ചു. മതസഹിഷ്ണുതയ്ക്ക് പേരുകേട്ട എയർലാംഗ ഹിന്ദു, ബുദ്ധമതങ്ങളുടെ രക്ഷാധികാരിയായിരുന്നു.

  1. Cœdès, George (1968). The Indianized states of Southeast Asia. University of Hawaii Press. ISBN 9780824803681.
  2. East Java.com
"https://ml.wikipedia.org/w/index.php?title=കഹുരിപാൻ&oldid=3272257" എന്ന താളിൽനിന്ന് ശേഖരിച്ചത്