കസ്റ്റംസ് ഓവർസീസ് ഇന്റലിജൻസ് നെറ്റ്‌വർക്ക്

കള്ളപ്പണ ഇടപാടുകളും കസ്റ്റംസ് വെട്ടിപ്പും കണ്ടെത്താനായി ഭാരത സർക്കാർ ആരംഭിക്കാനിരിക്കുന്ന ഇന്റലിജൻസ് യൂണിറ്റാണ് കസ്റ്റംസ് ഓവർസീസ് ഇന്റലിജൻസ് നെറ്റ്‌വർക്ക് എന്ന കോയിൻ. ചൈനയിൽ നിന്ന് രണ്ടെണ്ണമടക്കം ഏഴ് വിദേശ രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്റലിജൻസ് യൂണിറ്റ് രൂപീകരിക്കുന്നത്. വ്യാജ ഇന്ത്യൻ കറൻസി കടത്തുന്നത് തടയുന്നതിനാണ് ഈ ഇന്റലിജൻസ് യൂണിറ്റ് പ്രാമുഖ്യം നൽകുക. റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റാവും യൂണിറ്റിന് നേതൃത്വം നൽകുക.[1]

കൊളംബോ (ശ്രീലങ്ക), ഢാക്ക(ബംഗ്ളാദേശ്), ബാങ്കോക്ക്(തായ്‌ലൻഡ്), ബീജിങ്, ഗ്വാങ്ഷൂ (ചൈന) എന്നീ രാജ്യങ്ങളിലാണ് യൂണിറ്റുകൾ ആരംഭിക്കുക. ഇത് കൂടാതെ ബ്രസീലിലെ ബ്രസീലിയ, ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ എന്നിവിടങ്ങളിലും രണ്ട് യൂണിറ്റുകൾ സ്ഥാപിക്കുന്നുണ്ട്. ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഇബ്സയുടെ ചട്ടക്കൂടിൽ നിന്നാണ് ഈ രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുക. [2]

  1. http://news.keralakaumudi.com/news.php?nid=5e3d441ae3f2818159d4fab65da1878a
  2. http://economictimes.indiatimes.com/news/politics-and-nation/seven-snoop-units-abroad-to-check-black-money-customs-fraud/articleshow/45748497.cms