മനുഷ്യർ ഇരിക്കുവാൻ ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് കസേര ( chair ). സാധാരണ ഒരു ആൾക്ക് ഇരിക്കുവാനാണ്‌ ഇത് ഉപയോഗിക്കുന്നത്. പൊതുവേ, കസേരക്ക് നാലു കാലുകൾ ആണ്‌ ഉള്ളതെങ്കിലും മൂന്ന് കാലുള്ള കസേരകളും കണ്ടു വരാറുണ്ട്. പിന്നിലേക്ക് ചാരുന്ന ഭാഗം ഇല്ലാത്ത കസേരകളെ പീഠം എന്ന് പറയുന്നു.

Chair-black and white drawing.jpg

തള്ളി നീക്കാവുന്ന തരത്തിൽ ചക്രങ്ങൾ ഘടിപ്പിച്ച കസേരയെ ചക്രക്കസേര (വീൽ ചെയർ) എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കസേര ഉണ്ടാക്കുന്നത് തടി, മുള, ഈറ്റ എന്നിവ കൊണ്ടായിരുന്നു. പല മരകഷണങ്ങൾ, സ്ക്രൂ കൊണ്ട് ഉറപ്പിച്ചും, പശ കൊണ്ട് ചേർത്ത് ഒട്ടിച്ചുമാണ്‌ കസേര നിർമ്മിക്കുന്നത്. ഇന്ന് പ്ലാസ്റ്റിക്, സ്റ്റീൽ എന്നുവേണ്ട കട്ടിയുള്ള ഏത് വസ്തുകൊണ്ടും കസേരകൾ നിർമ്മിക്കാറുണ്ട്. പിന്നിലേക്ക് ചാരാനുള്ള ഭാഗം സാധാരണ രീതിയിൽ കാറ്റു കടക്കാൻ പാകത്തിനു വിടവുകൾ ഇട്ടിട്ടാണ്‌ ഉണ്ടാക്കുന്നത്. ചില കസേരകളിൽ തലക്ക് താങ്ങ് നൽകുന്ന (Head Rest) ഒരു ഭാഗവും ഉണ്ടാകാറുണ്ട്. അല്പം ചാഞ്ഞ് വിശ്രമിക്കാനും ചെറിയ ഉറക്കത്തിനും സഹായിക്കുന്ന ചാരുകസേരകളും നിലവിലുണ്ട്.

കസേരകളുടെ ഉയരം കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലെങ്ങിലും; സാധാരണയായി ഒന്നര മുതൽ രണ്ടടി വരെ ഉയരം ഉണ്ടാകും. കാല്പാദം മുതൽ കാൽ മുട്ട് വരെയുള്ള ഉയരമാണ് കണക്കാക്കുന്നത്. ഉയരം കുറഞ്ഞതും കൂടിയതുമായ കസേരകളും ഉണ്ട്.

ചിത്രശാലതിരുത്തുക

"https://ml.wikipedia.org/w/index.php?title=കസേര&oldid=2639108" എന്ന താളിൽനിന്ന് ശേഖരിച്ചത്