1940-കളിൽ വടക്കേ മലബാറിൽ കുടിയൊഴിപ്പിക്കലിനെതിരെ നടന്ന കർഷക സമരങ്ങളിലൊന്നാണു് കവ്വായി സമരം[1].

കാഞ്ഞങ്ങാട് നഗരത്തിനടുത്ത് ഇടനാടൻ ഭൂപ്രകൃതിയുള്ള ഒരു ഗ്രാമമാണു് കവ്വായി. ഒരു കുടിയാനായിരുന്ന അമ്പൂഞ്ഞി നായരെ കവ്വായിലെ ജന്മിയായിരുന്ന ചാത്തുകുട്ടി നായനാർ ഒഴിപ്പിച്ചു. കർഷകസംഘവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ പ്രശ്നത്തിലിടപെട്ടുകൊണ്ടു് കൃഷിക്കാരെ സംഘടിപ്പിക്കുകയും കുടിയൊഴിപ്പിക്കലിനെതിരെ വലിയൊരു ജാഥ നടത്തുകയും പൊതുയോഗം ചേരുകയും ചെയ്തു. തുടർന്നു് ദിവസങ്ങളോളം നീണ്ട സമരത്തിന്റെ ഫലമായി ജന്മി തീരുമാനം മാറ്റാൻ നിർബ്ബന്ധിതനാവുകയും, അമ്പൂഞ്ഞി നായരെ കുടിയിൽ താമസിക്കാനനുവദിക്കുകയും ചെയ്തു. ഈ സമരഫലമായി, കാഞ്ഞങ്ങാട് ഭാഗത്തു് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം വളരെയേറെ വർദ്ധിച്ചു[1].

  1. 1.0 1.1 വടക്കൻ പെരുമ, കാസർഗോഡ് ജില്ലയുടെ ജനപക്ഷ ചരിത്രം
"https://ml.wikipedia.org/w/index.php?title=കവ്വായി_സമരം&oldid=1200740" എന്ന താളിൽനിന്ന് ശേഖരിച്ചത്