കവി കുഞ്ജരഭാരതി
സംഗീതജ്ഞനും കവിയുമായ കുഞ്ജരഭാരതി തമിഴ്നാട്ടിലെ രാമനാട് പെരുമകരയിൽ ആണ് ജനിച്ചത്. സുബ്രഹ്മണ്യഭാരതിയായിരുന്നു പിതാവ്.നന്നേ ചെറുപ്പത്തിൽ തന്നെ സംസ്കൃതത്തിലും തമിഴ്സാഹിത്യത്തിലും വ്യുല്പത്തി നേടി. അദ്ദേഹം രചിച്ച കവിതകളും കീർത്തനങ്ങളും ശ്രദ്ധയാകർഷിച്ചു. ശിവഗംഗയിലെ ഗൗരീ വല്ലഭരാജാവാണ് അദ്ദേഹത്തിനു കവികുഞ്ജര എന്ന സ്ഥാനപ്പേർ നൽകിയത്.പ്രസിദ്ധ സംഗീതജ്ഞനായിരുന്ന കോടീശ്വരയ്യർ പൗത്രനാണ്.[1]
പ്രധാനകൃതികൾ
തിരുത്തുക- സ്കന്ദപുരാണകീർത്തനങ്ങൾ
- പെരിമ്പാകീർത്തനങ്ങൾ
അവലംബം
തിരുത്തുക- ↑ ദക്ഷിണേന്ത്യൻ സംഗീതം- സാംസ്ക്കാരിക പ്രസിദ്ധീകരണ വകുപ്പ്.പു254