കവിത റൗത്ത്
മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ച ഒരു ഇന്ത്യൻ ദീർഘദൂരഓട്ടക്കാരിയാണ് കവിത റൗത്ത്. പത്ത് കിലോമീറ്റർ റോഡ് റണ്ണിങ് വിഭാഗത്തിൽ 34:32 സെക്കന്റ് കൊണ്ട് ഓടിയെത്തി നിലവിലെ ദേശീയ റെക്കോർഡ് കരസ്ഥമാക്കി[3].1:12:50 സമയം കൊണ്ട് കവിത റൗത്ത് ഹാഫ് മാരത്തൺ പൂർത്തിയാക്കിയതാണ് നിലവിലെ ദേശീയ റെക്കോർഡ്[4]. ഒരു ഇന്ത്യൻ വനിത അറ്റ്ലറ്റിന്റെ ആദ്യ ഇൻഡ്യുവിജൽ ട്രാക്ക് മെഡൽ 2010-ലെ കോമൺവെൽത്ത് ഗയിംസിൽ കവിത റൗത്ത് പതിനായിരം മീറ്ററിൽ നേടിയ വെങ്കലമെഡലാണ്[5] .2010-ലെ ഏഷ്യൻ ഗയിംസിൽ കവിത റൗത്ത് പതിനായിരം മീറ്ററിൽ വെളളി മെഡലും കരസ്ഥമാക്കി[6]
Sport | ||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
കായികമേഖല | Track and field athletics | |||||||||||||||||||||||
ഇനം(ങ്ങൾ) | Long-distance running | |||||||||||||||||||||||
അംഗീകാരങ്ങൾ | ||||||||||||||||||||||||
ഏറ്റവും മികച്ച പ്രകടനങ്ങൾ | 5,000 metres: 16:05.90 (2009)[1] 10,000 metres: 32:41.31 (2010)[2] | |||||||||||||||||||||||
| ||||||||||||||||||||||||
Updated on October 9, 2010. |
ജീവിതം
തിരുത്തുകമഹാരാഷ്ട്രയിലെ നാസിക്കിനടുത്തുളള സ്വർപഡ എന്ന ഗ്രാമത്തിൽ 1985 മെയ് അഞ്ചിനാണ് കവിത ജനിച്ചത്.നിലവിൽ കവിത ഓയിൽ ആന്റ് നാച്വറൽ ഗ്യാസ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥയാണ്[2][7].
പ്രവർത്തനം
തിരുത്തുകകവിത 5000മീറ്ററിൽ നടത്തിയ ഏറ്റവും മികച്ച പ്രകടനം ചൈനയിൽ വച്ച് നടന്ന പതിനെട്ടാമത് ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 2009 നവംബർ പത്തിന് 16:05.90 സെക്കന്റിൽ പൂർത്തീകരിച്ചുകൊണ്ട് നേടിയ വെങ്കലമെഡലാണ്[1] .കൊച്ചിയിൽ 2010 മെയ് പതിനെട്ടിന് നടന്ന അമ്പതാമത് നാഷണൽ ഓപ്പൺ അത്ലറ്റിക്ക് മീറ്റിൽ പതിനായിരം മീറ്റർ കവിത മീറ്റ് റെക്കോർഡും സ്വർണ്ണ മെഡലും കരസ്ഥമാക്കി.പ്രീജാ ശ്രീധരന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് 32:41.31. സമയം കൊണ്ട് പൂർത്തീകരിച്ച് കവിത റൗത്ത് തിരുത്തി.
2010 ഒക്ടോബർ എട്ടിന് ഡൽഹിയിൽ വെച്ച് നടന്ന കോമൺവെൽത്ത് ഗയിംസിൽ 33:05.28 സമയം കൊണ്ട് കവിത പതിനായിരം മീറ്ററിൽ പൂർത്തീകരിച്ച് വെങ്കലം നേടി[8].1958-ലെ കോമൺവെൽത്ത് ഗയിംസിൽ 440യാർഡ്സിൽ മിൽഖാ സിങ് നേടിയ സ്വർണ്ണമെഡലിനു ശേഷം ഒരു ഇന്ത്യൻ അത്ലറ്റ് ഇൻഡിവ്യുജൽ മെഡൽ നേടുന്നത് അമ്പത്തിരണ്ടുവർഷത്തിനു ശേഷമാണ്.ഒരു ഇന്ത്യൻ വനിത കോമൺ വെൽത്ത് ഗയിംസിൽ നേടുന്ന ആദ്യ വ്യക്തിഗത മെഡലാണ് ഇത്[5].
അവലംബം
തിരുത്തുക- ↑ 1.0 1.1 "Kavita Raut picks up a bronze in 5000m". The Hindu. 10 November 2009. Retrieved 9 October 2010. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "hindu_nov09" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 2.0 2.1 "iaaf.org – Athletes – Kavita Raut Biography". Retrieved 9 October 2010.
- ↑ "Merga and Mergia take thrilling 10km victories in Bangalore". 31 May 2010. Archived from the original on 2009-06-06. Retrieved 9 October 2010.
- ↑ "National records" (PDF). ATHLETICS FEDERATION of INDIA. 2011-12-31. Retrieved 2013-08-17.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 5.0 5.1 "Kavita claims 10,000m bronze". The Hindu. 9 October 2010. Archived from the original on 2013-01-25. Retrieved 9 October 2010.
- ↑ "Asian Games: Double gold for India on the opening day of athletics". Times of India. 21 November 2010. Retrieved 22 November 2010.
- ↑ "Kavita Raut, Indian Runner, Registers First Ever Medal in Individual Track Event in CWG". commonwealthdelhi.com. 8 October 2010. Archived from the original on 2010-12-25. Retrieved 9 October 2010.
- ↑ "Kavita Raut creates history for India in athletics at C'Wealth Games". Daily News and Analysis. 8 October 2010. Retrieved 9 October 2010.