മഹാഭാരതത്തിന്റെ കാലത്തെ ഭാരതത്തിന്റെ ഭൂപടം

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. ( ഇംഗ്ലീഷിൽ: The Mahābhārata ദേവനാഗിരിയിൽ:महाभारतं). മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്. മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾ നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക്‌ സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങൾ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദ വ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെകാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്.

...പത്തായം കൂടുതൽ വായിക്കുക...