...ആദ്യകാല കമ്പ്യൂട്ടറായ എനിയാകിന് ഏകദേശം 27 ടണ്ണിലധികം ഭാരമുണ്ടായിരുന്നു.

...നിലവിൽ ഗൂഗിളിന് കീഴിലുള്ള ഓൺലൈൻ വീഡിയോ സർവീസായ യൂട്യൂബിന്റെ മേധാവിയായി പ്രവർത്തിക്കുന്ന സൂസൺ വോജ്‌സിക്കിയുടെ വീട്ടിലെ ഗ്യാരേജിലാണ് ഗൂഗിളിന്റെ ആദ്യത്തെ ഓഫീസ് പ്രവർത്തിച്ചുതുടങ്ങിയത്.

...പ്രശസ്തമായ സാമൂഹ്യമാധ്യമമായ ഫെയ്സ്ബുക്കിന്റെ സ്ഥാപനത്തെ ആസ്പദമാക്കി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത അമേരിക്കൻ ചലച്ചിത്രമാണ് 2010 - ൽ പുറത്തിറങ്ങിയ ദ സോഷ്യൽ നെറ്റ്‌വർക്ക്.