കമ്പ്യൂട്ടറുകളുടെ ചരിത്രം

തിരുത്തുക
 
കമ്പ്യൂട്ടറിന്റെ പ്രവൃത്തിപഥം

കമ്പ്യൂട്ടറിന്റെ ചരിത്രം എന്നത് കമ്പ്യൂട്ടറിന്റെ വേഗത, വില, വിവരങ്ങൾ ശേഖരിക്കാനുള്ള കഴിവ് എന്നിവയിൽ വന്ന ബൃഹത്തായ മാറ്റങ്ങൾ അപഗ്രഥിച്ച് വെച്ചിരിക്കുന്ന ഒരു രേഖയാണ്.

കമ്പ്യൂട്ടറുകൾ ഏതാണ്ട് ക്രിസ്തുവിന്‌ 3000 വർഷങ്ങൾക്ക് മുമ്പ് തന്നെ രൂപം കൊണ്ടു. കണക്ക് കൂട്ടുക എന്ന് അർത്ഥമുള്ള കമ്പ്യൂട്ട് (Compute) എന്ന പദത്തിൽ നിന്നാണ് കമ്പ്യൂട്ടർ എന്ന പദത്തിന്റെ ഉത്ഭവം. 1613 ൽ ആണ് കമ്പ്യൂട്ടർ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് അത് സർ‌വസാധാരണമായി മാറി.

ആദ്യ കാലങ്ങളിൽ കമ്പ്യൂട്ടറുകൾ കണക്ക് കൂട്ടലുകൾക്ക് മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് കമ്പ്യൂട്ടറിന്റെ കെട്ടിലും മട്ടിലും ഉപയോഗത്തിലും ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ന് കമ്പ്യൂട്ടർ ലോകത്തെ എല്ലാ മേഖലയിലും ഒരു അവിഭാജ്യ ഘടകമാണ്.

...പത്തായം കൂടുതൽ വായിക്കുക...