കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2022 സെപ്റ്റംബർ
ടക്സ്
തിരുത്തുകലിനക്സ് കെർണലിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ് ടക്സ് എന്ന പെൻഗ്വിൻ. ലിനക്സിന്റെ ഭാഗ്യചിഹ്നമായി ഒരു പെൻഗ്വിനെ ചേർക്കാം എന്ന ആശയം, ലിനക്സ് രചയിതാവായ ലിനസ് ടോർവാൾഡ്സ് ആണ് മുൻപോട്ടുവച്ചത്. അലൻ കോക്സിന്റെ നിർദ്ദേശപ്രകാരം ടക്സിനെ സൃഷ്ടിച്ച്ത് ലാറി എവിംഗ് എന്നയാളാണ്. ഈ പെൻഗ്വിനെ ആദ്യമായി ടക്സ് എന്ന് വിളിച്ചത് ജയിംസ് ഹ്യൂഗ്സ് ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ; "(T)orvalds (U)ni(X)" (ടോർവാൾഡ്സിന്റെ യുണിക്സ്) എന്നതിനെ Tux പ്രതിനിധാനം ചെയ്യുന്നു. ലിനക് മുദ്ര(Linux Logo)യ്ക്കായുള്ള മത്സരത്തിനു വേണ്ടിയാണ് ടക്സിനെ സൃഷ്ടിച്ചതെങ്കിലും; മൂന്നു പ്രത്യേക മത്സരങ്ങളുണ്ടായിരുന്നതിൽ ഒന്നുപോലും ടക് വിജയിച്ചില്ല. അതിനാലാണ് ടക്സ് എന്നത് ലിനക്സ് മുദ്ര(Linux Logo) എന്നതിനു പകരം ലിനക്സ് ഭാഗ്യചിഹ്നം(Linux mascot) എന്നറിയപ്പെടുന്നത്. കൂടുതൽ വായിക്കുക