കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2022 ഫെബ്രുവരി

ഒഡാസിറ്റി

തിരുത്തുക

ഡിജിറ്റലായി ശബ്ദം ലേഖനം ചെയ്യുന്നതിനും, എഡിറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഒഡാസിറ്റി (Audacity). വിൻഡോസ്, മാക് ഒ.എസ്. എക്സ്, ലിനക്സ്, ബി.എസ്.ഡി. തുടങ്ങി വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്ക് വേണ്ടിയുള്ള പതിപ്പുകൾ ഉണ്ട്. ഒഡാസിറ്റി ഒരു ഫ്രീസോഫ്റ്റ്‌വെയറാണ്, ഗ്നൂ സാർവ്വജനിക അനുവാദപത്രം 2ആം പതിപ്പിന്റെ കീഴിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഡോമിനിക് മസ്സോണി എന്നയാളാണ് ഒഡാസിറ്റിയുടെ സ്രഷ്ടാവ്. അദ്ദേഹം കാർണഗി മെല്ലൺ സർവ്വകലാശാലയിൽ ബിരുദവിദ്യാർത്ഥിയായിരുന്ന സമയത്താണ് ഈ സോഫ്റ്റ്‌വെയർ നിർമ്മിച്ചത്. ഇപ്പോൾ ഗൂഗിളിലാണ് ജോലിചെയ്യുന്നതെങ്കിലും മസ്സോണിയാണ്, ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള ഡെവലപ്പർമാരുടെ പിന്തുണയോട് കൂടി ഒഡാസിറ്റിയുടെ വികസനത്തിനും പരിപാലനത്തിനും നേതൃത്വം കൊടുക്കുന്നത്. കൂടുതൽ വായിക്കുക >>>