കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2022 ജൂലൈ
ഡെബിയൻ
തിരുത്തുകസ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കൊണ്ട് നിർമ്മിച്ച ഒരു ഗ്നു/ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഡെബിയൻ. സെർവറുകളിലും ഡെസ്ക്ടോപ്പുകളിലും ഉപയോഗിക്കുന്നതിനായാണ് പ്രധാനമായും ഡെബിയൻ രൂപകല്പന ചെയ്തിരിക്കുന്നത്. ഡെബിയൻ അതിന്റെ നിർബന്ധിതമായ ഓപ്പൺ സ്റ്റാൻഡേർഡുകൾ സ്വീകരിക്കുന്നതിലൂടെയും, ഓപ്പൺ ഡെവലപ്പ്മെന്റ് ,ടെസ്റ്റിങ്ങ് ടൂളുകൾ ഉപയോഗിക്കുന്നതിലൂടെയുമാണ് കൂടുതൽ അറിയപ്പെടുന്നത്. പ്രശസ്തമായ ഉബുണ്ടൂ ഓപ്പറേറ്റിങ് സിസ്റ്റം, ഡെബിയൻ ആധാരമാക്കിയുള്ളതാണ്. 1993-ൽ ഇയാൻ മർഡോക്കാണ് ഈ ഗ്നു/ലിനക്സ് വിതരണം ആരംഭിച്ചത്. അദ്ദേഹം പർദ്യൂ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരുന്നു അക്കാലത്ത്. തന്റെ അന്നത്തെ കാമുകി ഡെബ്രയുടെയും (ഇപ്പോൾ മുൻ ഭാര്യ) തന്റെ സ്വന്തം പേരിന്റേയ്യും ആദ്യഭാഗങ്ങൾ ചേർത്താണ് ഡെബിയൻ എന്ന പേരിട്ടത്. വളരെ പതുക്കെ പ്രചാരത്തിലായ ഡെബിയൻ 1994-1995 കാലയളവിലാണ് അടുത്ത വേർഷനുകൾ 0.9x പുറത്തിറക്കിയത്. 1.x പതിപ്പിന്റെ റിലീസോടെ, മർഡോക്കിനു പകരം, ബ്രൂസ് പെരെൻസ് ടീം നേതാവ് ആയി. വൈകാതെ, (വേർഷൻ 2.0x-പുറത്തിറങ്ങിയതോടെ) അദ്ദേഹം ടീം വിട്ടു. കൂടുതൽ വായിക്കുക