കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2021 ഡിസംബർ
ഫെഡോറ
തിരുത്തുകറെഡ് ഹാറ്റ് സ്പോൺസർ ചെയ്യുന്ന ഫെഡോറ പ്രോജക്റ്റ്, ആർ.പി.എം (RPM) അടിസ്ഥാനമാക്കി ലിനക്സ് കെർണലിൽ നിർമിച്ച പൊതു ഉപയോഗ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫെഡോറ. "സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകളുടെ വേഗതയേറിയ പുരോഗമനം"എന്നതാണ് ഫെഡോറ പ്രോജക്റ്റിന്റെ ലക്ഷ്യം. 2003-ന്റെ അവസാനങ്ങളിൽ, റെഡ് ഹാറ്റ് ലിനക്സ് നിർത്തിയതിനെ തുടർന്നാണ് ഫെഡോറ ലിനക്സ് പ്രോജക്റ്റ് ആരംഭിച്ചത്.എന്നാൽ റെഡ് ഹാറ്റിന്റെ ഒഫീഷ്യൽ ഡിസ്ട്രിബ്യൂഷനായി റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് തുടർന്നു.റെഡ് ഹാറ്റ് ലിനക്സിന് വേണ്ടി സോഫ്റ്റ്വയർ വികസിപ്പിക്കുന്ന പ്രോജക്ടായ ഫെഡോറ ലിനക്സിൽ നിന്നാണ് ഫെഡോറ എന്ന പേര് ഉടലെടുത്തത്. ഫെഡോറ റെഡ് ഹാറ്റിന്റെ ട്രേഡ് മാർക്കഡ് പേരാണ്. കൂടുതൽ വായിക്കുക