കവാടം:ഭൗതികശാസ്ത്രം/പ്രതിഭാസങ്ങൾ/2010 ആഴ്ച 37
- എക്സ് കിരണം, ഗാമാ കിരണം തുടങ്ങിയ വൈദ്യുത കാന്തിക തരംഗങ്ങൾ വസ്തുക്കളിൽ പതിക്കുമ്പോൾ അവയുടെ തരംഗദൈർഘ്യത്തിലുണ്ടാകുന്ന വർദ്ധനവും (അഥവാ ആവൃത്തിയിലുണ്ടാകുന്ന കുറവ്) ഊർജ്ജവ്യതിയാനവുമാണ് കോംപ്റ്റൺ പ്രതിഭാസം (Compton effect) എന്നറിയപ്പെടുന്നത്. ഇത് വിദ്യുത്കാന്തിക തരംഗങ്ങളുടെ വിസരണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കോംപ്റ്റൺ വിസരണം (Compton scattering) എന്നും അറിയപ്പെടുന്നു. ആർതർ ഹോളി കോംപ്റ്റൺ എന്ന ശാസ്ത്രജ്ഞനാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിന് 1927-ലെ നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു.