കവാടം:ഭൗതികശാസ്ത്രം/തിരഞ്ഞെടുത്തവ/ഫെബ്രുവരി 2019
താപോർജത്തെ മറ്റ് വിവിധ ഊർജ രൂപങ്ങളിലേക്കും (യാന്ത്രിക, രാസ, വൈദ്യുത ഊർജരൂപങ്ങളിലേക്ക്), മറ്റ് വിവിധ ഊർജങ്ങളെ താപോർജമായി മാറ്റം വരുത്തുന്നതിനേയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും പറ്റി പഠിക്കുന്ന ഭൗതികശാസ്ത്ര ശാഖയാണ് താപഗതികം.
ചരിത്രപരമായി താപഗതിക ശാഖയുടെ വികസനത്തിനു വഴിതെളിച്ചത് ആദ്യകാല നീരാവിയന്ത്രങ്ങളുടെ ദക്ഷത വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള അന്വേഷണങ്ങളിൽ നിന്നാണ്. താപഗതിക തത്ത്വങ്ങളിലൂടെയാണ് ഈ ശാഖയുടെ പഠനത്തിന്റെ ആരംഭം. ഈ തത്ത്വങ്ങൾ പ്രകാരം ഊർജ്ജം താപത്തിന്റെയും പ്രവൃത്തിയുടെയും രൂപത്തിൽ ഭൗതിക വ്യുഹങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെടാൻ സാധിക്കും. ഇവ എൻട്രോപ്പി എന്ന ഒരു ഊർജ്ജത്തിന്റെ അവസ്ഥയെയും പ്രതിപാദിക്കുന്നുണ്ട്.
...പത്തായം | കൂടുതൽ വായിക്കുക... |