കവാടം:ഭൗതികശാസ്ത്രം/ചിത്രം/2010 ആഴ്ച 42
ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ അച്ചുതണ്ട് വൃത്താകൃതിയിൽ ചലിക്കുന്ന പ്രതിഭാസമാണ് പുരസ്സരണം (Precession). ഭ്രമണം മൂലമുള്ള കോണീയപ്രവേഗത്തിന് ലംബമായി ടോർക് (torque) പ്രയോഗിക്കപ്പെടുമ്പോൾ കോണീയപ്രവേഗത്തിന്റെ പരിമാണം വ്യത്യാസപ്പെടാതെ ദിശ വ്യത്യാസപ്പെടുന്നതിനാൽ അച്ചുതണ്ട് വൃത്താകൃതിയിൽ സഞ്ചരിക്കുന്നു. പമ്പരങ്ങളിൽ ഈ പ്രതിഭാസം സാധാരണമാണ്.