തിരഞ്ഞെടുത്ത ലേഖനം/ഫെബ്രുവരി, 2019

തിരുത്തുക

ബാന്റിമരങ്-ബുലസാരൌങ് ദേശീയോദ്യാനം

തിരുത്തുക
 
ബാന്റിമരങ്-ബുലസാരൌങ് ദേശീയോദ്യാനം

ഇൻഡോനേഷ്യയിലെ തെക്കൻ സുലാവെസിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമായ ബാന്റിമരങ്-ബുലസാരൌങ് ദേശീയോദ്യാനം തെക്കു-കിഴക്കൻ ചൈനയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കാർസ്റ്റ് പ്രദേശം കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള കാർസ്റ്റ് പ്രദേശമായ റമ്മാംഗ്-റമ്മാംഗ് കാസ്റ്റ് പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. കാർസ്റ്റ് രൂപീകരണങ്ങളിൽ ഏറിയകൂറും ഉയരത്തിൽ കുത്തനെയുള്ളതും ഏതാണ്ട് 90 ഡിഗ്രി കോണിൽ മരോസ് നഗരം മുതൽ ബാന്റിമുരങ്ങിലേയ്ക്കുള്ള പാതയിലുടനീളവും തുടർന്ന് പങ്കജീൻ ദ്വീപ് റീജൻസിവരെയും വ്യാപിച്ചു കിടക്കുന്നു.

തിരഞ്ഞെടുത്ത ലേഖനം/ജനുവരി, 2019

തിരുത്തുക

അഗ്നിപർവ്വതം

തിരുത്തുക
 
അഗ്നിപർവ്വതം

തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വത. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും.

ഫലകചലനം ഉള്ള പ്രദേശങ്ങളിൽ അഗ്നിപർവ്വതങ്ങളും അഗ്നിപർവ്വതവക്ത്രങ്ങളിൽ നിന്നുള്ള ബഹിർഗമനവും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ആഗ്നേയ പ്രക്രിയയിൽ ഒരിനമാണ് അഗ്നിപർവ്വതോദ്ഗാരം, മറ്റേ ഇനം അന്തർവേധനവും (Intrusion). ഭൂവല്കത്തിലെ ശിലകളുടെ അടിയിൽ വിദരങ്ങളും വിടവുകളും സൃഷ്ടിച്ചു തിളച്ചുരുകിയ ശിലാദ്രവം മുകളിലേക്കിരച്ചുകയറുന്ന പ്രക്രിയയാണ് അന്തർവേധനം. ഇതിൽ അഗ്നിപർവ്വതത്തിലെപ്പോലെ മാഗ്മ ബഹിർഗമിക്കുന്നില്ല.

കൂടുതൽ വായിക്കുക...

തിരഞ്ഞെടുത്ത ലേഖനം/ഡിസംബർ, 2018

തിരുത്തുക

ആന്തമാൻ നിക്കോബാർ ദ്വീപുകൾ

തിരുത്തുക
 
ആന്തമാൻ നിക്കോബാർ ദ്വീപുകൾ

മലയ ഭാഷയിലെ Handuman എന്ന പദത്തിൽ നിന്നാണ് ആന്തമാൻ എന്ന പേരു ലഭിച്ചതെന്നു കരുതപ്പെടുന്നു. പുരാണങ്ങളിലെ ഹനുമാനാണ് മലയ ഭാഷയിലെ Handuman. പുരാതന കാലം മുതൽ ഇവിടെ താമസിച്ചിരുന്ന ആദിവാസികളിൽ നിന്നാണ്‌ നിക്കോബാർ എന്ന പേർ ലഭിച്ചതെന്നു കരുതുന്നു. നിക്കോബാർ എന്നതും മലയ ഭാഷ തന്നെ; അർത്ഥം നഗ്നരുടെ നാട്. ക്രി. പി. 672-ൽ ഇവിടെയെത്തിയ ഇത്സങ്ങ്‌ എന്ന ചൈനീസ്‌ യാത്രികനും തഞ്ചാവൂരിലെ പുരാതനരേഖകളും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്‌ നക്കാവരം എന്നാണ്‌, അർത്ഥം നഗ്നരുടെ നാട്‌ എന്നു തന്നെ.

കാലാപാനി എന്നാണ് ഒരിക്കൽ ഈ ദ്വീപു സമൂഹം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യക്കാരെ തടവിൽ പാർപ്പിക്കുവാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച സ്ഥലമാണ്‌ ദ്വീപുകൾ. തടവുകാരുടെ ചോര വീണു കറുത്തതിനാലാണത്രെ കാലാപാനി എന്ന പേര്‌ ലഭിച്ചത്.

കൂടുതൽ വായിക്കുക...