മാർച്ച് 4 : പൂരോരുട്ടാതി ഞാറ്റവേല തുടങ്ങും
മാർച്ച് 5 : നാസ ബഹിരാകാശയാത്രികൻ കേറ്റ് റൂബിൻസും ജാക്സ ബഹിരാകാശയാത്രികനായ സോചി നൊഗുച്ചിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് 6.5 മണിക്കൂർ ബഹിരാകാശയാത്ര നടത്തും.
മാർച്ച് 6 : ബുധൻ ഏറ്റവും കൂടിയ പശ്ചിമ ആയതിയിൽ. കാന്തിമാനം 0.1. സൂര്യോദയത്തിന് തൊട്ടുമുമ്പ് കിഴക്കൻ ചക്രവാളത്തിന് മുകളിൽ ബുധനെ കാണാം.
മാർച്ച് 9 : ചന്ദ്രന്റെയും ശനിയുടെയും സംയോഗം. രാവിലെ ശനിയുടെ തെക്കുഭാഗത്ത് 4 ഡിഗ്രി അകലത്തിൽ ചന്ദ്രക്കല കാണാം.
മാർച്ച് 10 : ചന്ദ്രൻ, വ്യാഴം എന്നിവയുടെ സംയോഗം. രാവിലെ സൂര്യോദയത്തിനു മുമ്പ് ചന്ദ്രക്കലയുടെ 4 ഡിഗ്രി വടക്കു ഭാഗത്ത് വ്യാഴത്തെ കാണാം.
മാർച്ച് 12 : ചൈനീസ് ഹൈനാൻ പ്രവിശ്യയിലെ വെൻ‌ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഒരു ചൈനയുടെ ലോംഗ് മാർച്ച് 7 എ റോക്കറ്റ് ഉപയോഗിച്ച് എക്സ് ജെ വൈ -6 എന്ന ഉപഗ്രഹം വിക്ഷേപിക്കും.
മാർച്ച് 13 : അമാവാസി
മാർച്ച് 14 : മീനസംക്രമം
മാർച്ച് 17 : ഉത്രട്ടാതി ഞാറ്റുവേല തുടങ്ങും.
മാർച്ച് 19 : ചന്ദ്രൻ, ചൊവ്വ എന്നിവയുടെ സംയോഗം. സൂര്യാസ്തമനത്തിനു ശേഷം ചൊവ്വയുടെ 2 ഡിഗ്രി തെക്കുഭാഗത്തായി ചന്ദ്രനെ കാണാം.
മാർച്ച് 20 : മഹാവിഷുവം.
മാർച്ച് 25 : റഷ്യൻ സോയൂസ് റോക്കറ്റ് വൺവെബ് സാറ്റലൈറ്റ് കോൺസ്റ്റലേഷന്റെ ഭാഗമായ 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കും. സൈബീരിയയിലെ വോസ്റ്റോക്നി കോസ്മോഡ്രോമിൽ നിന്നാണ് ഇത് വിക്ഷേപിക്കുക.
മാർച്ച് 28 : പൗർണ്ണമി.
മാർച്ച് 31 : രേവതി ഞാറ്റുവേല തുടങ്ങും