കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2020 മാർച്ച്

മാർച്ച് 5 : ഇന്ത്യ ജിസാറ്റ്-1 വിക്ഷേപിക്കുന്നു.
യുനൈറ്റഡ് അറബ് എമിറേറ്റ് ഫാൽക്കൻ ഐ-2 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുന്നു.
മാർച്ച് 6 : ഡ്രാഗൺ CRS-20 എന്ന കാർഗോ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നു.
മാർച്ച് 9 : ഡ്രാഗൺ CRS-20 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്നു.
മാർച്ച് 11 : ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു.
മാർച്ച് 16 : റഷ്യ സോയൂസ് റോക്കറ്റ് ഉപയോഗിച്ച് ഗ്ലോനാസ് എം എന്ന നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിക്കുന്നു.
മാർച്ച് 19 : മഹാവിഷുവം
മാർച്ച് 20 : ചന്ദ്രൻ, വ്യാഴം എന്നിവയുടെ സംയോഗം. സൂര്യോദയത്തിനു മുമ്പായി കിഴക്കൻ ചക്രവാളത്തിൽ കാണാം.
മാർച്ച് 21 : റഷ്യയുടെ സോയൂസ് റോക്കറ്റ് ഉപയോഗിച്ച് വൺവെബ് കമ്പനിക്കുവേണ്ടി 32 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു.
മാർച്ച് 24 : അമാവാസി
മാർച്ച് 28 : ശുക്രനും ചന്ദ്രനും അടുത്തു വരുന്നു. സൂര്യാസ്തമനത്തിനു ശേഷം പടിഞ്ഞാറെ ആകാശത്തു കാണാം.
മാർച്ച് 31 : ശനി, ചൊവ്വ എന്നിവ ഒരു ഡിഗ്രി വരെ അടുക്കുന്നു.