3 മെയ് 2019 : ഡ്രാഗൺ സി.ആർ.എസ്-17 കാർഗോ ദൗത്യം വിക്ഷേപിക്കുന്നു.
4 മെയ് 2019 : ഡ്രാഗൺ സി.ആർ.എസ്-17 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്നു.
അമാവാസി.
5 മെയ് 2019 : ഈറ്റ അക്വാറീഡ്സ് ഉൽക്കാവർഷം. 30 ഉൽക്കകൾ വരെ മണിക്കൂറിൽ കാണാൻ കഴിയും. ഹാലി ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണിത്. അർദ്ധരാത്രിക്കു ശേഷമാണ് നന്നായി കാണാൻ കഴിയുക. കുംഭം രാശിയുടെ ദിശയിൽ നിന്നും കാണാൻ കഴിയും.
7 മെയ് 2019 : ചന്ദ്രനും ചൊവ്വയും മൂന്നു ഡിഗ്രി വരെ അടുത്തു വരുന്നു.
12 മെയ് 2019 : കാർത്തിക ഞാറ്റുവേല തുടങ്ങുന്നു.
15 മെയ് 2019 : സൂര്യൻ ഇടവം രാശിയിലേക്കു കടക്കുന്നു.
18 മെയ് 2019 : പൗർണ്ണമി. ഈ വർഷത്തെ മൂന്നാമത്തെ ബ്ലൂമൂൺ.
22 മെയ് 2019 : ചന്ദ്രൻ ശനിയെ മറക്കുന്നു. ആഫ്രിക്ക, അന്റാർട്ടിക്ക, ന്യൂസിലന്റ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ കാണുന്നു. മറ്റിടങ്ങളിൽ ഗ്രഹസംയോഗം കാണാം.
25 മെയ് 2019 : രോഹിണി ഞാറ്റുവേല തുടങ്ങുന്നു.
29 മെയ് 2019 : ഒളിഗ് കൊനോനെങ്കോ, അലക്സ് ഓവ്‍ചിനിൻ എന്നിവരുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്തുള്ള ബഹിരാകാശനടത്തം.