കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2019 ഏപ്രിൽ
ഏപ്രിൽ 1 : | രേവതി ഞാറ്റുവേല തുടങ്ങുന്നു. |
ഏപ്രിൽ 2 : | ചന്ദ്രനും ശുക്രനും 3 ഡിഗ്രി അടുത്തു വരുന്നു. |
ഏപ്രിൽ 4 : | അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള പ്രോഗ്രസ് കാർഗോഷിപ്പിന്റെ വിക്ഷേപണം. |
ഏപ്രിൽ 5 : | അമാവാസി. |
ഏപ്രിൽ 7 : | ഫാൽക്കൻ ഹെവി റോക്കറ്റ് ഉപയോഗിച്ച് അറബ്‍സാറ്റ് 6എ വാർത്താവിനിമയോപഗ്രഹം വിക്ഷേപിക്കുന്നു. |
ഏപ്രിൽ 8 : | ആൻ മൿക്ലെയിൻ, ഡേവിഡ് സെയിന്റ് ജാക്വിസ് എന്നിവരുടെ 7 മണിക്കൂർ നീണ്ടു നിൽക്കുന്ന ബഹിരാകാശനടത്തം. |
ഏപ്രിൽ 9 : | ചന്ദ്രനും ചൊവ്വയും 4.7 ഡിഗ്രി അടുത്തു വരുന്നു. |
ഏപ്രിൽ 11: | ബുധന്റെ ഏറ്റവും കൂടിയ പടിഞ്ഞാറൻ ആയതി. സൂര്യനിൽ നിന്ന് 27.7 ഡിഗ്രി പടിഞ്ഞാറുഭാഗത്തായി ബുധനെ കാണുന്നു. സൂര്യോദയത്തിനു മുമ്പ് ബുധനെ കാണാനുള്ള അവസരം. ഇസ്രായേലിന്റെ ബെരെഷീറ്റ് ദൌത്യം ചന്ദ്രനിലിറങ്ങുന്നു. |
ഏപ്രിൽ 14 : | സൂര്യൻ മേടം രാശിയിലേക്കു കടക്കുന്നു. അശ്വതി ഞാറ്റുവേല തുടങ്ങുന്നു. |
ഏപ്രിൽ 17 : | സിഗ്നസ് കാർഗോ ബഹിരാകാശവാഹനം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുന്നു. |
ഏപ്രിൽ 19 : | പൌർണ്ണമി. |
ഏപ്രിൽ 21-22 : | ലിറീഡ്സ് ഉൽക്കാവർഷം. മണിക്കൂറിൽ 20 ഉൽക്കകൾ വരെ കാണാം. |
ഏപ്രിൽ 25 : | ചന്ദ്രൻ ശനിയെ മറക്കുന്നു. ആസ്ട്രേലിയ, ന്യൂസിലാന്റ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഇതു ദൃശ്യമാണ്. മറ്റിടങ്ങളിൽ ഭാഗികമായോ അടുത്തെത്തുന്നതോ കാണാം. |
ഏപ്രിൽ 28 : | ഭരണി ഞാറ്റുവേല തുടങ്ങുന്നു. |