മാര്ച്ച 2 : |
പൗർണ്ണമി. ചന്ദ്രൻ സൂര്യന്റെ എതിർവശത്തു വരുന്നതു കൊണ്ട് ചന്ദ്രന് പരമാവധി തിളക്കം ലഭിക്കുന്നു. GMT 00.51നാണ് (IST 06.21) ഇത് സംഭവിക്കുക.
|
മാർച്ച് 4 : |
പൂരോരുട്ടാതി ഞാറ്റുവേല തുടങ്ങും. സൂര്യൻ ഇന്ത്യൻ സമയം രാത്രി 11.25ന് ചാന്ദ്രരാശിയായ പൂരോരുട്ടാതിയിലേക്ക് പ്രവേശിക്കും
|
മാർച്ച് 14 : |
മീനസംക്രമം. ഇന്ത്യൻ സമയം രാത്രി 11.43ന് സൂര്യൻ മീനം രാശിയിലേക്ക് കടക്കുന്നു. അടുത്ത 30 ദിവസം സൂര്യന്റെ പശ്ചാത്തലത്തിൽ മീനം (നക്ഷത്രരാശി) ആയിരിക്കും ഉണ്ടായിരിക്കുക.
|
മാർച്ച് 15 : |
ബുധൻ ഏറ്റവും കൂടിയ കിഴക്കൻ ആയതിയിൽ. ബുധനെ സൂര്യനിൽ നിന്നും കിഴക്ക് 18.3° അകലത്തിൽ കാണാൻ കഴിയുന്നു. ബുധനെ നിരീക്ഷിക്കാൻ ഏറ്റവും നല്ല സമയമാണിത്. സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ബുധനെ കാണാൻ കഴിയും.
|
മാർച്ച് 17 : |
അമാവാസി. സൂര്യനും ചന്ദ്രനും ഒരേ ദിശയിൽ വരുന്നു. അതുകൊണ്ട് ചന്ദ്രന്റെ സൂര്യപ്രകാശം തട്ടുന്ന ഭാഗം സൂര്യന് അഭിമുഖവും ഇരുണ്ട ഭാഗം ഭൂമിക്ക് അഭിമുഖവും ആയിരിക്കും. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 06.42ന് ആണ് ഇത് പരമാവധിയിൽ എത്തുന്നത്. വളരെ മങ്ങിയ നക്ഷത്രങ്ങൾ, നീഹാരികകൾ, താരാപഥങ്ങൾ എന്നിവയെ നിരീക്ഷിക്കുന്നതിന് പറ്റിയ ദിവമാണ് അമാവാസി.
|
മാർച്ച് 20 : |
പൂർവ്വവിഷുവം. ദക്ഷിണാർദ്ധഗോളത്തിൽ നിന്ന് സൂര്യൻ ഭൂമദ്ധ്യരേഖ മുറിച്ച് ഉത്തരാർദ്ധഗോളത്തിലേക്ക് കടക്കുന്നതാണ് പൂർവ്വവിഷുവം. ഇന്ത്യൻ സമയം രാത്രി 09.45നാണ് ഇത് സംഭവിക്കുന്നത്. ഭൂമിയിൽ എല്ലായിടത്തും ഈ ദിവസം രാത്രയും പകലും തുല്യമായിരിക്കും.
|
മാർച്ച് 31 : |
പൗർണ്ണമി. സൂര്യന്റെ നേരെ എതിർവശത്തു വരുന്നതു കൊണ്ട് ചന്ദ്രന് പരമാവധി തിളക്കം കിട്ടും. ഇന്ത്യൻ സമയം വൈകുന്നേരം 06.07നാണ് ഇതുണ്ടാവുക.
|