കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2018 നവംബർ
നവംബർ 5,6 : | ടൗറീഡ്സ് ഉൽക്കാവർഷം. മണിക്കൂറിൽ 5-10 ഉൽക്കകൾ കാണാം. ഛിന്നഗ്രഹം 2004 ടി.ജി. 10ന്റെയും ധൂമകേതു 2പി എൻകെയുടെയും അവശിഷ്ടങ്ങളാണ് ഈ ഉൽക്കകൾ. |
നവംബർ 6 : | വിശാഖം ഞാറ്റുവേല തുടങ്ങും. ബുധൻ ഏറ്റവും കൂടിയ ആയതിയിൽ. ബുധൻ സൂര്യനിൽ നിന്ന് 23.3° കിഴക്കു ഭാഗത്തു കാണുന്നു. സൂര്യൻ അസ്തമിച്ചതിനു ശേഷം ബുധനെ നിരീക്ഷിക്കാൻ ഏറ്റവും നല്ല അവസരം. |
നവംബർ 7 : | അമാവാസി |
നവംബർ 16 : | വൃശ്ചികസംക്രമം |
നവംബർ 17,18 : | ലിയോണിഡ്സ് ഉൽക്കാവർഷം. മണിക്കൂറിൽ എകദേശം 15 ഉൽക്കകളെ വരെ കാണാം. ടെമ്പിൾ-ടർട്ടിൽ എന്ന ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണിത്. |
നവംബർ 19 : | അനിഴം ഞാറ്റുവേല തുടങ്ങും. |
നവംബർ 23 : | പൗർണ്ണമി. |