ജൂൺ 8 : |
മകീര്യം ഞാറ്റുവേല തുടങ്ങും. സൂര്യനെ മകീര്യം നക്ഷത്രത്തോടൊപ്പം കാണപ്പെടുന്ന സമയമാണ് മകീര്യം ഞാറ്റുവേല. കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന കാലമാണ് തിരുവാതിര ഞാറ്റുവേലയും മകീര്യം ഞാറ്റുവേലയും.
|
ജൂൺ 13 : |
അമാവാസി. ചന്ദ്രൻ സൂര്യനും ഭൂമിക്കും നടുവിൽ വരുന്നു. നിലാവ് തീരെ ഇല്ലാത്ത രാത്രിയായതുകൊണ്ട് മങ്ങിയ നക്ഷത്രങ്ങളെയും നീഹാരികകളെയും നിരീക്ഷിക്കാൻ ഏറ്റവും നല്ല ദിവസം.
|
ജൂൺ 15 : |
മിഥുനസംക്രമം. സൂര്യൻ പകൽ 11 മണിക്ക് മിഥുനം രാശിയിലേക്ക് കടക്കുന്നു.
|
ജൂൺ 21 : |
ഉത്തരായനാന്തം. സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ(ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. ജൂൺ 21-നു ഏറ്റവും വടക്ക് ഭാഗത്തുള്ള ബിന്ദുവിൽ എത്തുന്നു.
|
ജൂൺ 22 : |
തിരുവാതിര ഞാറ്റുവേല തുടങ്ങും.
|
ജൂൺ 27 : |
ശനി സൂര്യനെതിർവശത്ത്. ശനിയും സൂര്യനും ഭൂമിയുടെ എതിർവശങ്ങളിൽ വരുന്ന ദിവസം. ശനിയുടെ ഭൂമിക്ക് അഭിമുഖമായി വരുന്ന ഭാഗം പുർണ്ണമായും ഈ ദിവസം ഭൂമിയിൽ നിന്നും ദൃശ്യമാകും. അതുകൊണ്ട് ശനിയെ ഏറ്റവും തിളക്കത്തിൽ കാണാനും കഴിയുന്നു.
|
ജൂൺ 28 : |
പൗർണ്ണമി.
|