ഒക്ടോബർ 8 : ഡ്രാക്കോണീഡ്സ് ഉൽക്കാവർഷം. മണിക്കൂറിൽ പത്തോളം ഉൽക്കകൾ മാത്രം കാണാൻ കഴിയുന്ന ചെറിയൊരു ഉൽക്കാവർമാണിത്. 1900ൽ കണ്ടെത്തിയ 21P ഗിയാക്കോബിനി-സിന്നർ എന്ന വാൽനക്ഷത്രത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് ഇതുണ്ടാകുന്നത്. ഡ്രാക്കോണീഡ്സിന്റെ പ്രത്യേകത മറ്റു ഉൽക്കാവർഷങ്ങൾ പുലർവേളകളിലാണ് എങ്കിൽ ഇത് സന്ധ്യ കഴിഞ്ഞാണ് എന്നുള്ളതാണ്.
ഒക്ടോബർ 9 : അമാവാസി.
ഒക്ടോബർ 10 : ചിത്ര ഞാറ്റുവേല തുടങ്ങും
ഒക്ടോബർ 17 : തുലാസംക്രമം
ഒക്ടോബർ 21,22 : ഒറിയോണീഡ്സ് ഉൽക്കാവർഷം. മണിക്കൂറിൽ 20 ഉൽക്കകൾ വരെ കാണാൻ കഴിയും. ഹാലി ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് ഈ ഉൽക്കകൾ. നിലാവ് ഇത് പൂർണ്ണമായി ആസ്വദിക്കുന്നതിന് തടസ്സമാവും.
ഒക്ടോബർ 23 : യറാനസ് വിയുതിയിൽ. യുറാനസ് ഭൂമിയുമായി കുറഞ്ഞ ദൂരത്തിൽ. ദൂരദർശിനി ഉപയോഗിച്ച് യുറാനസിനെ നിരീക്ഷിക്കാൻ നല്ല സമയം.
ഒക്ടോബർ 24 : പൗർണ്ണമി.
ചോതി ഞാറ്റുവേല തുടങ്ങും.