കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2021 സെപ്റ്റംബർ
...പത്തൊമ്പതാം നൂറ്റാണ്ടിലാണ് ജ്യോതിശാസ്ത്രജ്ഞർ സൗരയൂഥേതരഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനാരംഭിച്ചത്.
...1992-ലാണ് സൗരയൂഥത്തിനു പുറത്ത് ആദ്യമായി ഒരു ഗ്രഹത്തെ കണ്ടെത്തുന്നത്
...Gliese 581 എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന Gliese 581 d ആണ് നക്ഷത്രത്തിനുചുറ്റുമുള്ള ജീവസാധ്യമേഖലയിലായിരിക്കാൻ കൂടുതൽ സാധ്യതയുള്ളത്.
...2021 ഓഗസ്റ്റ് 26 വരെ നാസ എക്സോപ്ലാനറ്റ് ആർക്കൈവിൽ 4512 ഗ്രഹങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്
...നേരിട്ട് ചിത്രങ്ങളെടുക്കാൻ സാധിച്ചിട്ടുള്ള ഗ്രഹങ്ങളധികവും ചൂടേറിയതും അതിനാൽ ഇൻഫ്രാറെഡ് വികിരണം കൂടുതൽ പുറപ്പെടുവിക്കുന്നതുമായിരുന്നു